രോഗബാധ യുവാക്കളില്‍ അധികം; ജില്ലയില്‍ കൂടുതല്‍ ജാഗ്രത അനിവാര്യം

By Staff Reporter, Malabar News
kozhikodenews_malabarnews
Representational Image
Ajwa Travels

കോഴിക്കോട്: ജില്ലയില്‍ കോവിഡ് ബാധ കൂടുതല്‍ യുവാക്കളിലെന്ന് പഠനങ്ങളില്‍ സൂചന. അടച്ചിടലിനു ശേഷം യുവാക്കളില്‍ ജാഗ്രത കുറവുണ്ടായെന്നും സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതെ മുന്നോട്ട് പോവുകയും ചെയ്‍തതാണ് ഇതിന് കാരണമെന്നും കോവിഡ് വിദഗ്ദ്ധ സമിതി അംഗം ഡോ. കെ പി അരവിന്ദന്‍ പറയുന്നു. നിലവില്‍ രോഗബാധ 50 ശതമാനത്തില്‍ അധികവും യുവാക്കളിലാണ്. 24നും 40നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതല്‍ രോഗികള്‍.

എന്നാല്‍ ശരീരികമായ പ്രത്യേകതകള്‍ കൊണ്ടല്ല ഇത്തരമൊരു പ്രവണത ഉണ്ടാവുന്നതെന്നും രോഗവ്യാപന സാധ്യതയുള്ള ഇടങ്ങളില്‍ കൂടുതല്‍ ഇടപഴകുന്നതാണ് കാരണമെന്നും അദ്ദേഹം പറയുന്നു.അതേ സമയം രോഗവ്യാപനത്തിലെ ഇത്തരം പ്രവണതകള്‍ മരണനിരക്ക് കുറക്കാന്‍ ഉപകരിക്കും എന്നാണ് കരുതുന്നത്. സ്വാഭാവികമായും ഇത്തരമൊരു വര്‍ദ്ധനവ് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

നിയന്ത്രണങ്ങളോടുള്ള യുവാക്കളുടെ സമീപനം രോഗബാധ വര്‍ദ്ധിക്കാന്‍ കാരണമായെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പകര്‍ച്ച വ്യാധി വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ ഡോ.ഷീല മാത്യു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE