ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിൻ വേർപെട്ടു; സംഭവം കൊച്ചിയിൽ

By News Desk, Malabar News
The Venad Express train was involved in the accident
Ajwa Travels

കൊച്ചി: ഓടിക്കൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിൻ വേർപെട്ടു. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലേക്ക്‌ പ്രവേശിക്കുന്നതിനിടെ വേണാട് എക്‌സ്​പ്രസ് ട്രെയിനാണ് അപകടത്തിൽപെട്ടത്. തീവണ്ടിയുടെ വേഗം കുറവായതിനാൽ ദുരന്തം തലനാരിഴക്ക് ഒഴിവായി. ഇന്ന് രാവിലെയായിരുന്നു സംഭവം.

റെയിൽവേ ജീവനക്കാർ ഉടൻ തന്നെ എത്തി എഞ്ചിനും ബോഗിയും തമ്മിൽ വീണ്ടും ഘടിപ്പിച്ച ശേഷം യാത്ര തുടരുകയായിരുന്നു. രാവിലെ തിരുവനന്തപുരത്ത് നിന്ന് ഷൊർണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് 45 മിനിറ്റോളം വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്.

Also Read: മദ്യവില വർധിപ്പിച്ചതിൽ അഴിമതി; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE