കെ-റെയിൽ പദ്ധതിയുടെ മറവിൽ വൻ അഴിമതിയാണ് സർക്കാർ ലക്ഷ്യം; കെ സുരേന്ദ്രൻ

By Staff Reporter, Malabar News
k-surendran-about-k-rail
Ajwa Travels

കോഴിക്കോട്: കെ-റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് വേറെ പദ്ധതികൾ കണ്ടെത്തണം. കെ-റെയിൽ പദ്ധതിയിൽ ഭീമമായ അഴിമതിയാണ് പിണറായി വിജയൻ ലക്ഷ്യമിടുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് കെ-റെയിൽ വിരുദ്ധ കൂട്ടായ്‌മ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ചുരുക്കം ആളുകളെ മാത്രം ലക്ഷ്യം വച്ചുള്ള പദ്ധതിയാണിത്. ഒരുലക്ഷം കോടിയിൽ അധികം ചിലവിട്ട് ഈ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി പാരിസ്‌ഥിതിക ആഘാത പഠനം നടത്തിയിട്ടില്ല. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. ഇതിന്റെ പേരിൽ കോടികൾ കമ്മീഷൻ പറ്റാനാണ് സർക്കാർ ശ്രമം.

പദ്ധതിക്ക് വേണ്ടി വരുന്ന വായ്‌പ, അതിന്റെ മാനദണ്ഡങ്ങൾ, പലിശ, കൺസൾട്ടൻസി എന്നിവയെ കുറിച്ച് ഒരു വ്യക്‌തതയും സർക്കാരിന് ഇല്ല. പിണറായി ദുരഭിമാനം വെടിയണം. തെറ്റ് തിരുത്തണം. കെ റെയിൽ പദ്ധതിക്ക് ബദൽ മാർഗങ്ങൾ ആലോചിക്കാൻ തയ്യാറാവണം. വികസനത്തിന് മുൻഗണനാ ക്രമം നൽകി മറ്റ് പദ്ധതികൾ നടപ്പാക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read Also: അടുത്ത 5 ദിവസം സംസ്‌ഥാനത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴ; കാലാവസ്‌ഥാ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE