ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു. ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടായി. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്.
കൊച്ചിയിൽ ഇന്ന് ഡീസൽ വില 76.34 പൈസയും പെട്രോൾ വില 82.44 പൈസയുമാണ്. അന്താരാഷ്‌ട്ര വിപണിയിലെ വില വര്‍ധനയാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു. അടുത്ത ദിവസങ്ങളിലും വില കുതിച്ചുയരുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന് പിന്നാലെയുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ ഇന്ധന വിലയിൽ ഉണ്ടാകുന്ന വര്‍ധനവ് ജനങ്ങള്‍ക്ക് ഇരുട്ടടിയാകുകയാണ്.
രണ്ടുമാസത്തെ ഇടവേളക്ക് ശേഷം നവംബർ 20 മുതലാണ് വീണ്ടും പെട്രോളിനും ഡീസലിനും വില വർധിപ്പിക്കാൻ തുടങ്ങിയത്.
Also Read: സബ്‌സിഡി തുക ‘പൂജ്യം’; ബാങ്ക് അക്കൗണ്ടുകളിലേക്ക് പാചകവാതക സബ്‌സിഡിയുടെ വരവില്ലാതായി