ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്ക്; വിഡി സതീശൻ

ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിനെതിരെ നിയമം ശക്‌തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. നിലവിലെ നിയമം ശക്‌തമാക്കൻ പ്രവർത്തനം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

By Trainee Reporter, Malabar News
VD Satheeshan
Ajwa Travels

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ് വനിതാ ഡോക്‌ടർ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്ക് ആണെന്നും ഗിന്നസ് ബുക്കിൽ ഇടം നേടുമെന്നും വിഡി സതീശൻ പരിഹസിച്ചു.

ഡോക്‌ടർമാരുടെ പരാതികൾ സർക്കാർ അവഗണിക്കുന്നതിന്റെ തെളിവാണിത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടർ കൊല്ലപ്പെടാൻ കാരണം പോലീസിന്റെ അനാസ്‌ഥയാണ്. പോലീസിന്റെ കൺമുന്നിൽ നടന്ന കൊലപാതകം പോലീസിന് അപമാനമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിനെതിരെ നിയമം ശക്‌തമാക്കുമെന്നും അതിക്രമം തടയാൻ ഓർഡിനൻസ് ഇറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി വന്ദനയുടെ മരണം അതി ദാരുണമാണെന്നും, സംഭവം ഞെട്ടിപ്പിച്ചുവെന്നും ആരോഗ്യമന്ത്രി മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ആരോഗ്യപ്രവർത്തകർ അക്രമിക്കപ്പെടുന്നതിന് എതിരെ സർക്കാരിന് അതിശക്‌തമായ നിലപാടാണ് ഉള്ളത്. നിലവിലെ നിയമം ശക്‌തമാക്കൻ പ്രവർത്തനം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ചു സംസ്‌ഥാനത്തെ സർക്കാർ, സ്വകാര്യ ഡോക്‌ടർമാർ 24 മണിക്കൂർ പണിമുടക്ക് നടത്തുകയാണ്. അത്യാഹിത വിഭാഗം ഒഴികെ പ്രവർത്തിക്കില്ല.

സംഭവത്തിൽ ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട്. ജസ്‌റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് ഇന്ന് ഉച്ചക്ക് 1.45ന് പ്രത്യേക സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഇന്ന് പുലർച്ചെ നാലരയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. നെടുമ്പനയിലെ യുപി സ്‌കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് ആണ് ഡോക്‌ടറെ ആക്രമിച്ചത്. ഇയാളുടെ അറസ്‌റ്റ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തി.

പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ ആശുപത്രിയിൽ എത്തിച്ചു. മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെ ഉണ്ടായിരുന്ന കത്രിക എടുത്ത് ഡോക്‌ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഡോക്‌ടർക്ക്‌ അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിനും കുത്തേറ്റു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മരണം. ആശുപത്രിയിലെ ഹോം ഗാർഡ്, കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എന്നിവർക്കും കുത്തേറ്റു.

Most Read: ഇമ്രാൻ ഖാന്റെ അറസ്‌റ്റ്; പാകിസ്‌ഥാനിൽ കലാപാന്തരീക്ഷം- ഒരാൾ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE