ഓണാഘോഷം രോഗവ്യാപനത്തിന് വഴിവച്ചിരിക്കാം; ഇനിയുള്ള രണ്ടാഴ്ച്ച നിര്‍ണ്ണായകമെന്ന് മുഖ്യമന്ത്രി

By Team Member, Malabar News
Malabarnews_pinarayi vijayan
Ajwa Travels

തിരുവനന്തപുരം : ഓണസീസണ്‍ കഴിഞ്ഞതോടെ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരാനുള്ള സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണസമയം ആയതിനാല്‍ മാര്‍ക്കറ്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ആളുകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഇത് കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഒപ്പം തന്നെ ഓണത്തിന്റെ അവധിക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. അതിനാല്‍ ഇനിയുള്ള രണ്ടാഴ്ചക്കാലം വളരെ നിര്‍ണ്ണായകമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രോഗവ്യാപനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാകാന്‍ ഇനിയുള്ള രണ്ടാഴ്ചക്കാലം നിര്‍ണ്ണായകമാണ്. ഇനിയുള്ള 14 ദിവസങ്ങളില്‍ ആരോഗ്യവകുപ്പും പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്ക രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണെന്നും വയോജനങ്ങള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷമായാല്‍ അത് മരണനിരക്കില്‍ വര്‍ധന ഉണ്ടാകുന്നതിന് കാരണമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നാലാംഘട്ട അണ്‍ലോക്കിന്റെ ഭാഗമായി കൂടുതല്‍ ഇളവുകള്‍ രാജ്യത്ത് കൊണ്ടുവന്നതും രോഗബാധ ഉയരുന്നതിന് കാരണമാകാം. സാമൂഹിക അകലവും വ്യക്തിപരമായ ജാഗ്രതയും ഉറപ്പാക്കേണ്ടത് ഈ സമയത്ത് അനിവാര്യമാണ്. ബ്രേക്ക് ദി ചെയിന്‍ പോലെയുള്ള സോഷ്യല്‍ വാക്‌സിന്റെ ആവശ്യകത ഈ ഘട്ടത്തില്‍ വളരെയധികം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE