കണ്ണൂർ വിമാനത്താവളം; ആഭ്യന്തര യാത്രക്കാരിൽ ഈ വർഷം 48.8 ശതമാനം കുറവ്

By Team Member, Malabar News
kannur
Representational image
Ajwa Travels

കണ്ണൂർ : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കണ്ണൂർ വിമാനത്താവളത്തിൽ ഈ വർഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. 48.4 ശതമാനം യാത്രക്കാരുടെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ 27,889 പേരാണ് കണ്ണൂർ വിമാനത്താവളം വഴി ആഭ്യന്തരയാത്ര ചെയ്‌തത്. എന്നാൽ 2020ൽ ഇത് 54,056 പേരായിരുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം പ്രതിമാസം യാത്രക്കാരുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുന്നുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ് തന്നെയാണ് ഉണ്ടായിട്ടുള്ളത്. 714 സർവീസുകളാണ് കഴിഞ്ഞ വർഷം ജനുവരിയിൽ കണ്ണൂർ വിമാനത്താവളത്തിൽ നടത്തിയത്. എന്നാൽ 2021 ജനുവരി ആയപ്പോഴേക്കും ഇത് 507 ആയി കുറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ 28,282 പേർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്‌തിരുന്നു. തുടർന്ന് യാത്രക്കാരുടെ എണ്ണം ക്രമേണ കുറയുകയായിരുന്നു.

യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവ് മൂലം ഗോ എയറിന്റെ മുംബൈ പ്രതിദിന സർവീസ് 4 ദിവസമായി ചുരുക്കിയിട്ടുണ്ട്. ഒപ്പം തന്നെ യാത്രക്കാരുടെ എണ്ണം കുറയുകയാണെങ്കിൽ ചില സെക്‌ടറുകളിലേക്കുള്ള സർവീസ് നിർത്തിവെക്കേണ്ടി വരുമെന്ന് എയർലൈൻ പ്രതിനിധികൾ സൂചന നൽകിയിട്ടുണ്ട്. ആഭ്യന്തര കാർഗോ സൗകര്യം ആരംഭിച്ചെങ്കിലും ഇതുവരെയും വേണ്ടവിധത്തിലുള്ള വരുമാനം എയർലൈനിനെ തേടിയെത്തിയിട്ടില്ല.

Read also : 1000 റൺ തികക്കുന്ന ആദ്യ ഓപ്പണർ; പുതിയ നേട്ടം കുറിച്ച് ഹിറ്റ്‌മാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE