1000 റൺ തികക്കുന്ന ആദ്യ ഓപ്പണർ; പുതിയ നേട്ടം കുറിച്ച് ഹിറ്റ്‌മാൻ

By News Desk, Malabar News
First opener to complete 1000 runs
Ajwa Travels

മുംബൈ: ഹിറ്റ്‌മാൻ രോഹിത് ശർമയുടെ കിരീടത്തിൽ പുതിയ പൊൻതൂവൽ. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ 1000 റൺസ് തികക്കുന്ന ആദ്യ ഓപ്പണറായി മാറിയിരിക്കുകയാണ് താരം. ഇംഗ്‌ളണ്ടിനെതിരായ നാലാം ടെസ്‌റ്റിലെ ആദ്യ ഇന്നിങ്സിൽ 49 റൺസ് നേടുന്നതിനിടെയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന പദവി ഓസീസിന്റെ മാർനസ് ലബുഷെയ്‌ൻ ആണ് സ്വന്തമാക്കിയിരുന്നത്. 1675 റൺസ്‌ നേടിയാണ് ലബുഷെയ്‌ൻ ഈ നേട്ടം കരസ്‌ഥമാക്കിയത്. സ്‌റ്റീവ്‌ സ്‌മിത്ത്-1341, ബെൻ സ്‌റ്റോക്‌സ്‌‌-1301 എന്നിവരാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ.

വേഗത്തിൽ 1000 റൺസ് തികച്ച ഏഷ്യൻ ഓപ്പണർ എന്ന റെക്കോർഡും രോഹിത് ശർമ്മ സ്വന്തമാക്കി. 17 മൽസരങ്ങളിൽ നിന്നാണ് രോഹിതിന്റെ ഈ നേട്ടം. 19 മൽസരങ്ങളിൽ നിന്ന് 1000 റൺസ് തികച്ച മായങ്ക് അഗർവാൾ ആണ് രണ്ടാം സ്‌ഥാനത്ത്. ടെസ്‌റ്റ് മൽസരങ്ങളിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 1000 റൺസ് തികച്ച താരങ്ങളിൽ രോഹിത് രണ്ടാമതാണ്. 14 ഇന്നിങ്‌സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ വിനോദ് കാംബ്‌ളി ആണ് ഒന്നാമത്.

നാലാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്‌ളണ്ട് 205 റൺസിനു പുറത്തായിരുന്നു. ബെൻ സ്‌റ്റോക്‌സ് (55), ഡാനിയൽ ലോറൻസ് (46) എന്നീ താരങ്ങൾക്ക് മാത്രമേ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞുള്ളൂ. ഇംഗ്‌ളണ്ട് നിരയിൽ ആകെ അഞ്ച് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. ഇന്ത്യക്കായി അക്‌സർ പട്ടേൽ 4 വിക്കറ്റ് വീഴ്‌ത്തി. അശ്വിൻ മൂന്ന് വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും വീഴ്‌ത്തി. ബാക്കിയുള്ള ഒരു വിക്കറ്റ് വാഷിങ്ടൺ സുന്ദറും കൈക്കലാക്കി.

Also Read: സമൂഹ മാദ്ധ്യമങ്ങളെയും ഒടിടികളെയും നിയന്ത്രിക്കാൻ കടുത്ത നിയമനിർമാണം വേണം; സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE