അവിശ്വാസ പ്രമേയം ദയനീയമായി പരാജയപ്പെട്ടു; 40നെതിരെ 87 വോട്ട്

By Desk Reporter, Malabar News
Pinarayi Vijayan_Ramesh Chennithala
മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
Ajwa Travels

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം ദയനീയമായി പരാജയപ്പെട്ടു. 40 നെതിരെ 87 വോട്ടുകള്‍ക്കാണ് പരാജയം. ഇന്ന് ഉച്ച മുതല്‍ ആരംഭിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കൊടുവില്‍ രാത്രി 9.30 വരെ നീണ്ടുനിന്ന സംഭവബഹുലമായ സമ്മേളനത്തിലൊടുവിലാണ് പ്രമേയം തള്ളിയത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

മൂന്നര മണിക്കൂറിലധികം നീണ്ടുനിന്ന മറുപടി പ്രസംഗത്തില്‍ സ്വര്‍ണക്കടത്ത് കേസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല എന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. മുഖ്യമന്ത്രി മനഃപൂര്‍വം നടപടികള്‍ വൈകിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇരുമുന്നണികളുടെയും ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ പ്രതിപക്ഷം ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. 93 പേരുടെ പിന്തുണയുള്ള ഇടതുമുന്നണിയുടെ വിജയം സഭ ചേരുന്നതിനു മുന്‍പേ നിശ്ചയിക്കപ്പെട്ടതായിരുന്നു. ജോസ് പക്ഷം വിട്ടുനില്‍ക്കുക ചെയ്തതോടെ അനിവാര്യമായ തോല്‍വി പ്രതിപക്ഷം ഏറ്റുവാങ്ങി. സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE