ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമെന്ന് പ്രധാനമന്ത്രി

By Staff Reporter, Malabar News
narendra-modi-
Ajwa Travels

ന്യൂഡെൽഹി: ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസനത്തിനായുള്ള ച‌‌‌‍‍ർച്ച നടക്കണമെന്നും തിരഞ്ഞെടുപ്പ് പാ‌ർലമെന്റ് ച‌ർച്ചകളെ സ്വാധീനിക്കേണ്ടതില്ലെന്നും പ്രധാനമന്ത്രി ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അതാത് സംസ്‌ഥാനങ്ങളിൽ നടക്കട്ടേയെന്നാണ് മോദിയുടെ നിലപാട്.

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കമാവുകയാണ്. ഫെബ്രുവരി പതിനൊന്ന് വരെയാണ് ആദ്യഘട്ടം. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും പാർലമെന്റ് സമ്മേളനം തുടങ്ങുക. 2021-2022 വർഷത്തെ സാമ്പത്തിക സർവേ ധനമന്ത്രി ഇരുസഭകളിലും വയ്‌ക്കും.

കോവിഡ് മൂന്നാം തരംഗത്തിന്റെ സാഹചര്യത്തിൽ രാജ്യസഭ രാവിലെയും ലോക്‌സഭ വൈകീട്ടും ചേരുന്ന വിധത്തിലാണ് ഒരുക്കങ്ങൾ. ഒരു സഭയിലെ അംഗങ്ങൾ രണ്ടു സഭകളിലും ഗ്യാലറിയിലും ആയിട്ടാവും ഇരിക്കുക. പിടി തോമസ് ഉൾപ്പടെ അന്തരിച്ച മുൻ അംഗങ്ങൾക്ക് ലോക്‌സഭ ഇന്ന് ആദരാഞ്‌ജലി അർപ്പിക്കും.

പെഗാസസ് ഇന്ത്യ വാങ്ങി എന്ന റിപ്പോർട് ആദ്യ ദിനം തന്നെ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഐടി മന്ത്രി അശ്വിനി വൈഷ്‌ണവിനെതിരെ കോൺഗ്രസ് നേതാവ് അധിർരഞ്‌ജൻ ചൗധരി ഇന്നലെ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു.

Read Also: എൽടിടിഇ തിരിച്ചുവരവിന് ശ്രമിക്കുന്നതായി റിപ്പോർട്; ജാഗ്രതയോടെ തമിഴ്‌നാട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE