വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ശ്രമങ്ങൾ തുടരുന്നു. രാവിലെ വാകേരി ഗാന്ധിനഗറിലാണ് റോഡരികിൽ അവശനിലയിൽ കടുവയെ കണ്ടത്. വനപാലക സംഘം നിരീക്ഷണം തുടരുകയാണ്.
പുലർച്ചെ ജോലിക്ക് ഇറങ്ങിയ ടാക്‌സി ഡ്രൈവറാണ് കടുവയെ ആദ്യം കണ്ടത്. വാകേരി-പാപ്പിളശ്ശേരി റോഡിൽ കണ്ട കടുവ അവശ നിലയിലായിരുന്നു. തൊട്ടടുത്ത കാപ്പി തോട്ടത്തിലേക്ക് ഇറങ്ങിയ കടുവ മണിക്കൂറുകളോളം അവിടെ ഉണ്ടായിരുന്നു. പിന്നീട് കടുവ വീണ്ടും തോട്ടത്തിന് ഉൾവശത്തേക്ക് കടന്നു.
സംഭവത്തെ തുടർന്ന് ആർആർടി ഉൾപ്പടെയുള്ള വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം ശക്‌തമാക്കിയിരിക്കുകയാണ്. അതേസമയം, കഴിഞ്ഞ ദിവസം രാവിലെ അമ്പലവയൽ മാങ്കൊമ്പിൽ കടുവ രണ്ടു ആടുകളെ ആക്രമിച്ചു കൊന്നതായും വിവരമുണ്ട്. മാഞ്ഞൂ പറമ്പിൽ ബേബിയുടെ ഒരു വയസ് പ്രായമുള്ള രണ്ടു ആടുകളെയാണ് കടുവ കൊന്നു തിന്നത്. പ്രദേശത്ത് പരിശോധന നടത്തി വരികയാണെന്ന് വനംവകുപ്പ് അറിയിച്ചു.
Most Read: രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാം; സുപ്രധാന നടപടി