പിന്നെ എന്താണ് ഇതുകൊണ്ടുള്ള പ്രയോജനം?; കോവാക്‌സിന് എതിരെ പ്രശാന്ത് ഭൂഷൺ

By Desk Reporter, Malabar News
Prashant-Bhushan
Ajwa Travels

ന്യൂഡെൽഹി: പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുതെന്ന വാക്‌സിൻ നിർമാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ മുന്നറിയിപ്പിന് പിന്നാലെ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുന്ന, പ്രതിരോധശേഷി കുറഞ്ഞ വ്യക്‌തികൾക്ക് വാക്‌സിൻ ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഇതുകൊണ്ടുള്ള പ്രയോജനം എന്താണെന്ന് അദ്ദേഹം ചോദിച്ചു.

ട്വിറ്ററിൽ ഭാരത് ബയോടെക്കിന്റെ പ്രസ്‌താവന സംബന്ധിച്ച വാർത്ത പങ്കു വച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “വിദഗ്‌ധർ മുന്നറിയിപ്പ് നൽകിയിട്ടും മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കുന്നതിന് മുൻപ് കോവാക്‌സിന് അനുമതി നൽകി. ഇപ്പോൾ ആരോഗ്യമില്ലാത്തവർ ഇത് എടുക്കരുതെന്ന് വാക്‌സിൻ നിർമാതാവ് പറയുന്നു. ആരോഗ്യമുള്ളവർക്ക് കോവിഡ് ബാധിക്കില്ല. പിന്നെ എന്താണ് വാക്‌സിൻ കൊണ്ടുള്ള പ്രയോജനം? വെറുതെ കുറെ പണം പാഴാക്കുകയാണോ?”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

പ്രതിരോധശേഷി കുറഞ്ഞവർ കോവാക്‌സിൻ കുത്തിവെപ്പ് നടത്തരുത് എന്നാണ് ഭാരത് ബയോടെക് നിർദേശം നൽകിയിരിക്കുന്നത്. ഭാരത് ബയോടെക്കിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഫാക്റ്റ് ഷീറ്റ് അനുസരിച്ച്, അലർജി, പനി അല്ലെങ്കിൽ രക്‌തസ്രാവം, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, അല്ലെങ്കിൽ സ്‌ഥിരമായി മരുന്ന് കഴിക്കുന്നവർ തുടങ്ങിയ വ്യക്‌തികൾ കോവാക്‌സിൻ കുത്തിവെപ്പ് നടത്താതിരിക്കുന്നതാണ് ഉചിതം. ഗർഭിണികളും മുലയൂട്ടുന്ന സ്‌ത്രീകളും കോവാക്‌സിൻ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് വാക്‌സിനേഷൻ നടപടികൾ ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് കോവാക്‌സിനെ കുറിച്ച് ഭാരത് ബയോടെക് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്.

പരീക്ഷണങ്ങൾ പൂർത്തിയാക്കാതെ വാക്‌സിന് അനുമതി നൽകിയതിനെതിരെ പ്രശാന്ത് ഭൂഷൺ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. വാക്‌സിനുകൾ ശരിയായ രീതിയിൽ പരിശോധന നടത്താതെ തിടുക്കത്തിൽ അനുമതി നൽകിയെന്നും ഈ വാക്‌സിനുകളിൽ ഒന്നും താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read:  ഗ്യാസ് സിലിണ്ടര്‍ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ഈ അറിവുകള്‍ക്ക് നേരെ മുഖം തിരിക്കാതിരിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE