കെടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി വിസി

By Staff Reporter, Malabar News
KT Jaleel image_malabar news
കെടി ജലീൽ
Ajwa Travels

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അറിയിച്ചു. എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയാണ് പിഎച്ച്ഡി നല്‍കിയതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.
സേവ് യൂണിവേഴ്‌സിറ്റി ഫോറമാണ് പ്രബന്ധം മൗലികമല്ലെന്ന് കാണിച്ച് ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ പിഎച്ച്ഡിയില്‍ പിഴവുകളുണ്ടെന്ന പരാതി തളളിയ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.

മലബാര്‍ ലഹളയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്‌ലിയാരുടേയും പങ്കുമായി ബന്ധപ്പെട്ടതാണ് കെടി ജലീലിന്റെ പ്രബന്ധം. എന്നാല്‍ പ്രബന്ധത്തിലെ പല ഭാഗങ്ങളും പകര്‍ത്തിയെഴുത്താണ് എന്നായിരുന്നു ഉയര്‍ന്നു വന്ന പ്രധാന പരാതി.

മാത്രവുമല്ല പ്രബന്ധത്തില്‍ അക്ഷര തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പ്രബന്ധം പുനപരിശോധനക്ക് വിധേയമാക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. 2006ലാണ് ജലീലിന് ഡോക്‌ടറേറ്റ് ലഭിച്ചത്.

Read Also: പ്‌ളസ് വണ്‍ വേക്കന്‍സി സീറ്റുകളിലെ പ്രവേശനത്തിന് 27 വരെ അപേക്ഷ നല്‍കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE