ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

By Team Member, Malabar News
Malabarnews_heavy rain in kerala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം 25 ആം തീയതി വരെ മഴ തുടര്‍ന്നേക്കാമെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി. ഇടിമിന്നലോട് കൂടി പെയ്യുന്ന മഴ ആയതിനാല്‍ തന്നെ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഈ മാസം 24 ആം തീയതി പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 25 ആം തീയതി തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ഒറ്റപ്പെട്ട ശക്‌തമായ മഴ പെയ്യാനുള്ള സാധ്യത ഉള്ളതിനാല്‍ ഈ ജില്ലകളില്‍ പ്രസ്‌തുത ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കൊപ്പം തന്നെ ശക്‌തമായ ഇടിമിന്നല്‍ ഉണ്ടാകാനുള്ള സാധ്യതയും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം 2 മണി മുതൽ രാത്രി 10 മണി വരെയായിരിക്കും ശക്‌തമായ ഇടിമിന്നല്‍ രൂപപ്പെടാന്‍ സാധ്യത. അതിനാല്‍ തന്നെ ഈ സമയങ്ങളില്‍ തുറസായ സ്‌ഥലങ്ങളിലും ടെറസുകളിലും കുട്ടികള്‍ കളിക്കുന്നതും മറ്റും ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

Read also : ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് ഇന്ന് തയ്യാറാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE