കുവൈറ്റ് സിറ്റി: വൻ മദ്യശേഖരവുമായി കുവൈറ്റില്‍ മൂന്ന് പ്രവാസികളെ പിടികൂടി. നേപ്പാള്‍ സ്വദേശികളായ മൂന്നുപേരാണ് അറസ്‌റ്റിലായത്. പ്രാദേശികമായി നിര്‍മിച്ചതും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്‌തതുമായ 90 കുപ്പി മദ്യമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു.
കുവൈറ്റിലെ സാല്‍മിയയില്‍ നിന്നാണ് മദ്യവില്‍പന സംഘം പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്‌ഥരുടെ പതിവ് പരിശോധനക്കിടെ ഫൂട്ട്പാത്തില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിൽ മദ്യം കണ്ടെത്തുകയായിരുന്നു.
പോലീസ് ഉദ്യോഗസ്‌ഥനെ കണ്ട് വാഹനത്തിലെ ഡ്രൈവര്‍ ഇറങ്ങിയോടിയെങ്കിലും പോലീസ് പിടികൂടി. തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയില്‍ 90 കുപ്പി മദ്യമാണുണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് പുറമെ വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Most Read: ടി-20 ലോകകപ്പ്; ബംഗ്‌ളാദേശിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക