തൃശൂർ: ചാലക്കുടിയില്‍ വന്‍ കഞ്ചാവ് വേട്ട. ദേശീയപാതയിൽ നടത്തിയ പരിശോധനയില്‍ 100 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. കഞ്ചാവുമായെത്തിയ കാറിലുണ്ടായിരുന്ന കൊച്ചിക്കാരായ മൂന്നു യുവാക്കളെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇതര സംസ്‌ഥാനത്ത് നിന്നും കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവെത്തുന്നു എന്ന വിവരത്തെത്തുടര്‍ന്ന് തൃശൂർ എസ്‌പിയുടെ നേതൃത്വത്തില്‍ ചാലക്കുടി പോലീസുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ നിന്നും ചെറിയ പൊതികളിലാക്കി ഒളിപ്പിച്ചുവച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ആന്ധ്രാ പ്രദേശില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്നും എറണാകുളത്ത് വിവിധ ഇടങ്ങളില്‍ വിൽപന നടത്തുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറഞ്ഞു. പ്രതികളെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്.
Most Read: പച്ചക്കറിയ്‌ക്കും തീ വില, പൊതുജനത്തിന് ഇരട്ടിപ്രഹരം; പ്രതിസന്ധി