ഇന്ന് ലോക ആരോഗ്യദിനം; ആരോഗ്യം നിലനിർത്താം നല്ല നാളേക്കായി

ലോകാരോഗ്യ സംഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 75 വർഷം തികഞ്ഞിരിക്കുകയാണ്. 'എല്ലാവർക്കും ആരോഗ്യകരമായ ജീവിതം' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകം മുഴുവനുമുള്ള ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.

By Trainee Reporter, Malabar News
world-health-day
Ajwa Travels

ആരോഗ്യമുള്ള ശരീരത്തെക്കാൾ വലുതായി മറ്റൊന്നുമില്ല. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ആരോഗ്യദിനം കടന്നുപോകുന്നത്. ഇന്ന് ലോകം ആരോഗ്യ ദിനം ആചരിക്കുകയാണ്. ശാരീരികമായ ആരോഗ്യത്തിനൊപ്പം മാനസികവും സാമൂഹികവുമായ ആരോഗ്യം കൂടി സംരക്ഷിക്കണമെന്നാണ് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടന നിലവിൽ വന്നിട്ട് ഇന്നേക്ക് 75 വർഷം തികഞ്ഞിരിക്കുകയാണ്. ‘എല്ലാവർക്കും ആരോഗ്യകരമായ ജീവിതം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകം മുഴുവനുമുള്ള ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. ഒരു മനുഷ്യന്റെ ആരോഗ്യം എന്നാൽ മാനസിക സന്തോഷവും ക്ഷേമവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ആഗോളതലത്തിൽ വെല്ലുവിളി ഉയർത്തുന്ന മഹാമാരികൾ, പകർച്ച വ്യാധികൾ, പ്രകൃതിക്ഷോഭങ്ങൾ എന്നിവയിൽ അകപ്പെട്ടുള്ള മനുഷ്യന്റെ നിലനിൽപ്പും ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തിന് ശേഷം ലോകം തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാട്ടിയ ശേഷമുള്ള ആദ്യ ലോകാരോഗ്യ ദിനങ്ങളിൽ ഒന്ന് കൂടിയാണ് ഇന്നത്തേത്. എന്നാൽ, കോവിഡ് ഒരു ഭീഷണിയായി ഇപ്പോഴും വ്യാപിക്കുന്നുണ്ട് എന്നത് മറച്ചുവെക്കാനാവില്ല.

എന്താണ് ആരോഗ്യം?

ആരോഗ്യം എന്നത് പൂർണമായ ശാരീരികവും മാനസികവും സാമൂഹികവും ആത്‌മീയവുമായ ക്ഷേമത്തിന്റെ അവസ്‌ഥയായി നിർവചിക്കാം. ഇത് രോഗങ്ങളുടെ  സാധ്യത കുറയ്‌ക്കുന്നതിനുള്ള ദൈനംദിന ഉപദേശങ്ങളും പ്രതിരോധ നടപടികളും പാലിച്ചുകൊണ്ട് ശരീരത്തെ പരമാവധി പരിപാലിക്കുന്നതിൽ അടങ്ങിയിരിക്കുന്നു.

freshness
Rep. Image

നമ്മുടെ ഊർജ നില മൊത്തത്തിലുള്ള നമ്മുടെ ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും പ്രതിഫലനമാണ്. നമുക്ക് കൂടുതൽ ഊർജം ഉണ്ടെങ്കിൽ, ഓരോ ദിവസത്തിലും ജീവിതത്തിലും നമുക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നു. നമുക്കെല്ലാവർക്കും ദിവസത്തിൽ ഒരേ സമയമാണ് ഉള്ളത്. അതിനാൽ, നമ്മൾ തമ്മിലുള്ള വ്യത്യാസം നമ്മുടെ ജീവിതത്തിന്റെ ഓരോ മേഖലയിലും നാം കൊണ്ടുവരുന്ന ഊർജം അനുസരിച്ചു മാത്രമായിരിക്കും. അതിനാൽ തന്നെ നമ്മുടെ ആരോഗ്യവും ജീവിതത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിൽ ഒരു പരസ്‌പര ബന്ധമുണ്ടെന്ന കാര്യം മിക്ക ആളുകളും മനസിലാക്കുന്നില്ല.

നല്ല ആരോഗ്യവും ക്ഷേമവും  

1. ആരോഗ്യകരമായ ഭക്ഷണരീതി സ്വീകരിക്കുക

2. ധാരാളമായി വെള്ളം കുടിക്കുക. അത് നിങ്ങളുടെ ശരീരത്തിനെയും മനസിനെയും ഒരുപോലെ തണുപ്പിക്കും

3. വ്യായാമം മുടങ്ങാതെ ചെയ്യുക. ഓർക്കുക അമിതവണ്ണം ശരീരത്തിനൊപ്പം മനസിനും ദോഷം ചെയ്യും. അത് ഒരു വ്യക്‌തിയുടെ ആത്‌വിശ്വാസത്തിന് വരെ കോട്ടം വരുത്തിയെന്ന് വരാം. ധ്യാനവും യോഗയും വളരെ നല്ലതാണ്. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുകയും സമ്മർദ്ദവും വിഷാദവും കുറയ്‌ക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുക.

4. നല്ല ഉറക്കം ശീലമാക്കുക. ഉറക്കം ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ളതാണ്. ശരിയായ ഉറക്കം ശരിയായ ആരോഗ്യം നിലനിർത്തും. ദിവസവും 8 മണിക്കൂർ ഉറങ്ങുന്നത് ശീലമാക്കുക.

5. സമ്മർദ്ദങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വിദ്യകൾ പഠിക്കുക.

6. പുകവലി, മദ്യപാനം, മറ്റു ലഹരി ഉപയോഗം എന്നിവ അകറ്റി നിർത്തുക

7. ജീവിതശൈലി മെച്ചപ്പെടുത്തുക. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുകയും നല്ലതും ആരോഗ്യകരവുമായ ശീലങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുക. അതുവഴി ജീവിതത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്താൻ കഴിയും. മോശം ജീവിതശൈലി വിട്ടുമാറാത്ത രോഗങ്ങളുടെ വികസനത്തിനും പുരോഗതിക്കും കാരണമാകും.

world health organisation

ലോകാരോഗ്യ സംഘാടന (ഡബ്ള്യൂഎച്ച്‌ഒ)

1948 ഏപ്രിൽ ഏഴാം തീയതിയാണ് ലോകാരോഗ്യ സംഘടന സ്‌ഥാപിതമായത്. ലോകാരോഗ്യ സംഘടന ഐക്യരാഷ്‌ട്ര സഭയുടെ(യുഎൻ) ആരോഗ്യ വിദഗ്‌ധ ഏജൻസിയാണ്. 1950 മുതലാണ് ലോകാരോഗ്യ ദിനം ആചരിക്കാൻ തുടങ്ങിയത്. അതേവർഷം, ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ലോകാരോഗ്യ അസംബ്ളി നടന്നു.

അന്ന് മുതലാണ് എല്ലാ വർഷവും ഈദിനം ആരോഗ്യദിനമായി ആചരിക്കാൻ തീരുമാനം എടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്‌ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്‌നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.

Most Read: കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE