43 ലിപ് സർജറികൾ; ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്‌ത്രീ

ബൾഗേറിയയിലെ സോഫിയയിൽ നിന്നുള്ള 'ആൻഡ്രിയ എമിലോവ ഇവാനോവ' എന്ന 25-കാരിയാണ് തന്റെ ചുണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചുണ്ടാക്കി മാറ്റിയത്.

By Trainee Reporter, Malabar News
43 lip surgeries; The woman with the biggest lips in the world
ആൻഡ്രിയ എമിലോവ ഇവാനോവ
Ajwa Travels

ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന നിരവധിപ്പേർ നമുക്കിടയിലുണ്ട്. പ്‌ളാസ്‌റ്റിക്ക് സർജറിയും മറ്റു ഓപ്പറേഷനുകളും നടത്തി ശരീരഘടനയിൽ മാറ്റം വരുത്തുന്നവരും ഏറെയാണ്. അത്തരത്തിൽ ലക്ഷങ്ങൾ ചിലവഴിച്ചു ലോകത്തിലെ ഏറ്റവും വലിയ ‘ചുണ്ട്’ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് 25-കാരിയായ ആൻഡ്രിയ.

ബൾഗേറിയയിലെ സോഫിയയിൽ നിന്നുള്ള ‘ആൻഡ്രിയ എമിലോവ ഇവാനോവ’ എന്ന 25-കാരി തന്റെ ചുണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചുണ്ടാക്കി മാറ്റാൻ പരിശ്രമിച്ച കഥ കേട്ടാൽ ഒരു നിമിഷം നമ്മൾ പകച്ചു പോകും. ബൾഗേറിയയിലെ ബർഗാസിൽ നിന്നുള്ള ആൻഡ്രിയ ജർമൻ ഭാഷാ ശാസ്‌ത്രത്തിൽ ബിരുദ വിദ്യാർഥിയാണ്. സോഷ്യൽ മീഡിയയിൽ നേരത്തെ തന്നെ ആൻഡ്രിയ പ്രശസ്‌തയായിരുന്നു.

2018ൽ ആണ് ആൻഡ്രിയ ഏറ്റവും വലിയ ചുണ്ടുകൾക്ക് വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചത്. 20 ലക്ഷം രൂപ ചിലവഴിച്ച് ഇതുവരെ 43 ലിപ് സർജറികൾ നടത്തിയാണ് ആൻഡ്രിയയുടെ ചുണ്ട് ഇത്രയും വലുതായത്. ഒപ്പം തന്നെ കവിൾ തടങ്ങളിൽ നാല് ഹൈലൂറോണിക് ആസിഡ് കുത്തിവെപ്പുകൾ കൂടി എടുത്തിട്ടുണ്ട്. ഇതോടെ, ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള സ്‌ത്രീയെന്ന നേട്ടവും അവളെ തേടിയെത്തി.

എന്നാൽ, ആൻഡ്രിയ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ മറ്റൊരു ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ്. തനിക്ക് ഇതുവരെ യഥാർഥ പ്രണയം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് യുവതി പങ്കുവെക്കുന്നത്. പ്രണയം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ റിയാലിറ്റി ഷോ ആയ ‘ദ ബാച്ചിലേഴ്‌സി’ൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണ് ആൻഡ്രിയ. സ്വാഭാവികമായ ഭംഗിയോ സാധാരണ ആളുകളെയോ തനിക്ക് ഇഷ്‌ടം ഇല്ലെന്നാണ് ആൻഡ്രിയ മാദ്ധ്യമങ്ങളോട് പറഞ്ഞത്.

താൻ അതിലും മികച്ചതാണ് കാത്തിരിക്കുന്നതെന്നാണ് ആൻഡ്രിയ പറയുന്നത്. അതുപോലെ ഇനിയും തന്റെ ശരീരത്തിൽ മാറ്റം വരുത്തുമെന്നും അത് ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ആൻഡ്രിയ പറയുന്നു. നൂറുകണക്കിന് ആരാധകരാണ് ആൻഡ്രിയയ്‌ക്ക് സോഷ്യൽ മീഡിയകളിൽ ഉള്ളത്. എന്നാൽ, എല്ലാ അർഥത്തിലും തനിക്ക് ഇഷ്‌ടപ്പെട്ട ഒരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന വിഷമത്തിലാണ് ആൻഡ്രിയ ഇപ്പോൾ.

Most Read: ട്വിറ്റർ ലോഗോ മാറ്റി ഇലോൺ മസ്‌ക്; ബ്ളൂ ബേർഡിന് പകരം ‘മീം നായ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE