‘അജഗജാന്തരം’ ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവെച്ച് ടൊവിനോ

By Staff Reporter, Malabar News
ajagajantharam movie
Ajwa Travels

ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ‘അജഗജാന്തര’ത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്‌റ്റര്‍ നടന്‍ ടൊവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.

സില്‍വര്‍ ബേ സ്‌റ്റുഡിയോസിന്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. സാബുമോന്‍, സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വില്‍സന്‍, സിനോജ് വര്‍ഗീസ്, രാജേഷ് ശര്‍മ്മ, ലുക്കുമാന്‍, ജാഫര്‍ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്.

കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോര്‍ജ് ആണ് കൈകാര്യം ചെയ്യുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ഷമീര്‍ മുഹമ്മദാണ് ചിത്രത്തിന്റെ എഡിറ്റര്‍.

ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍: കല- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, കോസ്‌റ്റ്യൂം- മഷര്‍ ഹംസ, സ്‌റ്റില്‍സ്- അര്‍ജുന്‍ കല്ലിങ്കല്‍, പരസ്യകല- ഓള്‍ഡ് മോക്‌സ്, സൗണ്ട്- രംഗനാഥ് രവി, ആക്ഷന്‍- സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്‌ടര്‍- കണ്ണന്‍ എസ് ഉള്ളൂര്‍, കിരണ്‍ എസ്, അസിസ്‌റ്റന്റ് ഡയറക്‌ടര്‍-അനന്തു വിജയ്, അരവിന്ദ് രാജ്, വിഷ്‌ണു വിജയന്‍, സുജിത് ഒ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബാദുഷ, വിതരണം- സെന്‍ട്രര്‍ പിക്ച്ചേഴ്സ് റിലീസ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

Read Also: മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന്റെ വിജയക്കുതിപ്പിന് ആന്ധ്രയുടെ പ്രഹരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE