മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന്റെ വിജയക്കുതിപ്പിന് ആന്ധ്രയുടെ പ്രഹരം

By Staff Reporter, Malabar News
mushthakh ali trophy
Ajwa Travels

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ പരാജയത്തിന്റെ രുചിയറിഞ്ഞ് കേരളം. ആന്ധ്രയാണ് കേരളത്തിന് ടൂര്‍ണമെന്റിലെ ആദ്യ പരാജയം സമ്മാനിച്ചത്. തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്ക് ശേഷമാണ് കേരളത്തിന്റെ പരാജയം. അതേസമയം ആന്ധ്രയുടെ ആദ്യ വിജയമാണിത്.

ആന്ധ്രക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത കേരളത്തിന് 112 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഒരു ഘട്ടത്തില്‍ പത്തോവറില്‍ 39/4 എന്ന നിലയിലേക്ക് കൂപ്പുകുത്തിയ കേരളത്തെ സച്ചിന്‍ ബേബിയും ജലജ് സക്‌സേനയും ചേര്‍ന്നാണ് 112 എന്ന റണ്‍സിലേക്ക് എത്തിച്ചത്. എന്നാല്‍ 17.1 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ ആന്ധ്ര വിജയം കൈകളിലാക്കി.

ആന്ധ്രക്ക് വേണ്ടി അശ്വിന്‍ ഹെബ്ബാര്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്‌ചവെച്ചു. ക്യാപ്റ്റന്‍ അമ്പാട്ടി റായിഡു പുറത്താകാതെ 38 റണ്‍സ് നേടി. കേരളത്തിന് വേണ്ടി ജലജ് സക്‌സേന രണ്ടും സച്ചിന്‍ ബേബി, ശ്രീശാന്ത് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Read Also: ജി7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ബ്രിട്ടന്റെ ക്ഷണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE