കോവിഡ് പോസിറ്റീവ് ആയവർക്ക് ഇനി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാം

By Desk Reporter, Malabar News
omicron-india
Representational Image
Ajwa Travels

പാലക്കാട്: കോവിഡ് പോസിറ്റിവ് ആയവർക്ക് വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയാനുള്ള സംവിധാനം ഏർപ്പെടുത്തി തച്ചമ്പാറ പഞ്ചായത്ത്. ലക്ഷണങ്ങളോ മറ്റ് ആരോ​ഗ്യ പ്രശ്‌നങ്ങളോ ഇല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറും സംഘവും തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും ഈ സൗകര്യം നൽകുക. കർശ വ്യവസ്ഥകളോടെയായിരിക്കും ഈ സൗകര്യം ഒരുക്കുക. കോവിഡ് പോസിറ്റിവ് ആയ വ്യക്തി മാത്രമായിരിക്കില്ല വീട്ടിലുള്ള എല്ലാവരും നിരീക്ഷണത്തിലായിരിക്കും.

രോഗികളുടെ ഓക്‌സിജൻ അളവും ഹൃദയമിടിപ്പും പരിശോധിക്കാനുള്ള പൾസ് ഓക്‌സിമീറ്റർ വീടുകളിൽ ലഭ്യമാക്കും. 10 ദിവസത്തിനു ശേഷമുള്ള കോവിഡ് പരിശോധന കഴിഞ്ഞ് നെഗറ്റീവ് ഫലം ലഭിച്ചാൽ പിന്നീട് ഏഴ്​ ദിവസം കൂടി ക്വാറന്റൈനിൽ കഴിയണം.

അതേസമയം, തച്ചമ്പാറ പഞ്ചായത്തിൽ ഇനി മുതൽ എല്ലാ ആഴ്‌ചയിലും ആന്റിജൻ ടെസ്​റ്റ്​ നടത്തും. എല്ലാ വ്യാഴാഴ്‌ചയും പഞ്ചായത്തിലെ ഓരോ കേന്ദ്രങ്ങളിൽ 40 പേരെയാണ് പരിശോധിക്കുക.

Malabar News:  പാളയം മാര്‍ക്കറ്റ് ഏഴ് ദിവസത്തേക്ക് അടച്ചിടും

വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, കച്ചവടക്കാർ, ചുമട്ടു തൊഴിലാളികൾ, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ, ഇതര സംസ്ഥാന തൊഴിലാളികൾ, പ്രായമായവർ, കൂലിപ്പണിക്കാർ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരിശോധന നടത്തും. ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നവരെയാണ് ടെസ്റ്റിന് വിധേയമാക്കുക.

ഈ ആഴ്‌ചയിലെ പരിശോധന വ്യാഴാഴ്​ച തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഉള്ളവർക്കായിരിക്കും പ്രഥമ പരി​ഗണന.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE