ട്രെന്റല്ല ഫലം തീരുമാനിക്കുന്നത്, ഞങ്ങൾക്കിപ്പോഴും വിജയ പ്രതീക്ഷ; ബംഗാൾ ബിജെപി അധ്യക്ഷൻ

By Desk Reporter, Malabar News
Ajwa Travels

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മേൽക്കൈ നിലനിർത്തി പോകുമ്പോഴും വിജയപ്രതീക്ഷ കൈവിടാതെ ബിജെപി. ട്രെന്റല്ല തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതെന്നും ഇപ്പോഴും വിജയപ്രതീക്ഷ ഉണ്ടെന്നും പശ്‌ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് പ്രതികരിച്ചു.

നിലവിൽ 200 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസ് ലീഡ് നിലനിർത്തുമ്പോൾ 90 സീറ്റുകളിലാണ് ബിജെപി മുന്നിൽ നിൽക്കുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ തൃണമൂൽ കോൺഗ്രസ് ലീഡ് നിലനിർത്തുന്ന കാഴ്‌ചയാണ്‌ ഉള്ളത്.

അതേസമയം, നന്ദിഗ്രാമില്‍ അഭിമാനപ്പോരാട്ടത്തിന് ഇറങ്ങിയ മുഖ്യമന്ത്രി മമതാ ബാനർജി തിരിച്ചടി നേരിടുകയാണ്. ബിജെപി സ്‌ഥാനാർഥി സുവേന്തു അധികാരിക്ക് മുന്നിൽ മമതക്ക് കാലിടറുന്ന കാഴ്‌ചയാണ്‌ കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിച്ച സുവേന്തു ഇത്തവണ ബിജെപിക്ക് വേണ്ടിയാണ് കളത്തിലിറങ്ങിയത്.

Also Read:  ജോസ് കെ മാണിയെ കൈവിട്ട് പാലാ; മാണി സി കാപ്പന്റെ ലീഡ് പതിനായിരം കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE