‘തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നു’; ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

By News Desk, Malabar News
Mamata-Banarjee
Ajwa Travels

കൊൽക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത ആരോപണവുമായി തൃണമൂൽ കോൺഗ്രസ്. ബംഗാൾ തിരഞ്ഞെടുപ്പിൽ കമ്മീഷൻ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് തൃണമൂൽ നേതാക്കൾ രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി ടിഎംസി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്. സ്വതന്ത്രവും നിഷ്‌പക്ഷവുമായി നിലപാടെടുക്കേണ്ട കമ്മീഷൻ ബിജെപിക്ക് അനുകൂലമായി പെരുമാറുന്നു എന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് ഉചിതമായ രീതിയിൽ പശ്‌ചിമ ബംഗാളിലെ ജനങ്ങൾ പ്രതികരിക്കുമെന്ന് വിശ്വാസമുണ്ടെന്നും കത്തിൽ വ്യക്‌തമാക്കുന്നുണ്ട്.

Also Read: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ല; ആവര്‍ത്തിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE