ട്വിറ്റര്‍ ഹിന്ദുഫോബിക് മാദ്ധ്യമം; കങ്കണ റണൗട്ട്

By Syndicated , Malabar News
Kankana ranaut_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: ട്വിറ്ററിനെതിരെ ട്വീറ്റ് ചെയ്‌ത്‌ കങ്കണ റണൗട്ട്. ട്വിറ്റര്‍ ഹിന്ദുഫോബിക് ആയ മാദ്ധ്യമം ആണെന്നും  രാജ്യത്ത് ട്വിറ്റര്‍ നിരോധിക്കുന്ന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകണമെന്നും കങ്കണ അഭിപ്രായപ്പെട്ടു. കുടുംബവുമൊത്തുള്ള ചിത്രവും കങ്കണ ട്വീറ്റിനൊപ്പം പങ്കുവെച്ചിരുന്നു.

‘കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ കേള്‍ക്കുന്നു. നന്നായി. നമുക്ക് ഒത്തുചേരാന്‍ ഹിന്ദുഫോബിക്, ദേശവിരുദ്ധ മാദ്ധ്യമമായ ട്വിറ്ററിന്റെ ആവശ്യമില്ല’- എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം ട്വിറ്റര്‍ നീക്കം ചെയ്‌തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിനെതിരെ കങ്കണയുടെ പ്രതികരണം. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് ചിത്രം നീക്കം ചെയ്‌തത് എന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. അധികം വൈകാതെ ട്വിറ്റര്‍ തന്നെ അമിത് ഷായുടെ ചിത്രം പുനസ്‌ഥാപിക്കുകയും ചെയ്‌തിരുന്നു.

Read also: അശ്രദ്ധമായ പിഴവ്; അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം നീക്കം ചെയ്‌തതില്‍ ട്വിറ്റര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE