അശ്രദ്ധമായ പിഴവ്; അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്‌തതിൽ ട്വിറ്റർ

By Desk Reporter, Malabar News
Amit-Sha_2020-Nov-13
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രൊഫൈൽ ചിത്രം നീക്കം ചെയ്‌തതിൽ വിശദീകരണവുമായി ട്വിറ്റർ. അശ്രദ്ധമായ ഒരു പിഴവാണ് ഇതിന് കാരണം എന്നാണ് ട്വിറ്ററിന്റെ വിശദീകരണം. “അശ്രദ്ധ മൂലമുണ്ടായ പിഴവ് കാരണം ഞങ്ങളുടെ ആഗോള പകർപ്പവകാശ നയങ്ങൾ അടിസ്‌ഥാനമാക്കി ഈ അക്കൗണ്ട് താൽക്കാലികമായി ലോക്ക് ചെയ്‌തിരുന്നു. ഉടൻ തന്നെ തീരുമാനം പിൻവലിച്ചിട്ടുണ്ട്. ഇപ്പോൾ അക്കൗണ്ട് പൂർണമായും പ്രവർത്തന ക്ഷമമാണ്,”- ട്വിറ്റർ വക്‌താവ്‌ അറിയിച്ചു.

Amit-Sha-Twitter_2020-Nov-13

ഇന്നലെയാണ് അമിത് ഷായുടെ ട്വിറ്റർ ഹാൻഡിലിലെ ഡിസ്‌പ്ളേ ചിത്രം നീക്കം ചെയ്‌തത്. Media not displayed എന്ന സന്ദേശമായിരുന്നു ചിത്രത്തിന്റെ സ്‌ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം ചിത്രം പുനസ്‌ഥാപിക്കപ്പെട്ടു. പകർപ്പവകാശം ലംഘിച്ചു എന്നാരോപിച്ചായിരുന്നു നടപടി. ‘പകർപ്പവകാശ ഉടമയിൽ നിന്നുള്ള പരാതിയുടെ അടിസ്‌ഥാനത്തിൽ ഈ ചിത്രം നീക്കം ചെയ്‌തു’- എന്നായിരുന്നു ട്വിറ്റർ അപ്പോൾ നൽകിയ വിശദീകരണം. ഇതിൽ അമിത് ഷായുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Also Read:  ഫേസ്ബുക്ക് കേസ്; ഡെല്‍ഹി നിയമസഭാ സമിതിക്ക് മുന്‍പില്‍ ഗുരുതര വെളിപ്പെടുത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE