പകർപ്പവകാശ ലംഘനം; അമിത് ഷായുടെ ചിത്രം നീക്കം ചെയ്‌ത്‌ ട്വിറ്റർ

By Desk Reporter, Malabar News
Amit-Sha_2020-Nov-13
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വിറ്റർ ഡിസ്‌പ്ളേ ചിത്രം നീക്കം ചെയ്‌തു. പകർപ്പവകാശം ലംഘിച്ചുവെന്നാരോപിച്ച് പരാതി ലഭിച്ചതിനെ തുടർന്നാണ് ചിത്രം നീക്കം ചെയ്‌തത്‌. അമിത് ഷായുടെ ട്വിറ്റർ ഹാൻഡിലിൽ ഡിസ്‌പ്ളേ ചിത്രത്തിന്റെ സ്‌ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. Media not displayed എന്ന സന്ദേശമായിരുന്നു ചിത്രത്തിന്റെ സ്‌ഥാനത്ത് ഉണ്ടായിരുന്നത്. എന്നാൽ കുറച്ച് സമയത്തിന് ശേഷം ചിത്രം പുനസ്‌ഥാപിക്കപ്പെട്ടു. ട്വിറ്ററിന്റെ ഭാഗത്തു നിന്ന് മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

Amit-Sha_2020-Nov-13

പകർപ്പവകാശം ലംഘിച്ചതിനെ തുടർന്ന് അടുത്തിടെ ബിസിസിഐയുടെ ഔദ്യോഗിക ഹാൻഡിലിലെ ചിത്രവും ട്വിറ്റർ നീക്കം ചെയ്‌തിരുന്നു.

Also Read:  ‘ഇന്ത്യ സുപ്രധാന പങ്കാളി, കൂടുതൽ മേഖലകളിൽ സഹകരണം ആവശ്യം’; വിയറ്റ്നാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE