കോഴിക്കോട് തിമിംഗല ഛർദിയുമായി രണ്ടുപേർ പിടിയിൽ

By News Bureau, Malabar News
Ajwa Travels

കോഴിക്കോട്: ജില്ലയിൽ തിമിംഗല ഛർദി(ആംബർഗ്രിസ്‌)യുമായി രണ്ടുപേർ അറസ്‍റ്റിൽ. കിഴക്കോത്ത് ആയിക്കോട്ടിൽ അജ്‌മൽ റോഷൻ(29), ഓമശ്ശേരി നീലേശ്വരം മഠത്തിൽ സഹൽ(27) എന്നിവരാണ് തിമിംഗല ഛർദി വിൽപന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്.

കോഴിക്കോട് എൻജിഒ ക്വാട്ടേഴ്‌സ് പരിസരത്ത് വെച്ചാണ് ഇവരെ വനപാലകർ പിടികൂടിയത്. താമരശ്ശേരി ഫോറസ്‌റ്റ് റെയ്ഞ്ച് ഓഫിസർ എംകെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛർദിയുമായി ഇവർ പിടിയിലായത്.

ഇന്തോനേഷ്യൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്നാണ് സൂചന. പ്രതികൾ സഞ്ചരിച്ച കാറും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

എന്താണ് തിമിംഗല ഛർദി അഥവാ ആംബർഗ്രിസ്‌?

സ്‌പേം തിമിംഗലങ്ങളുടെ ഛർദി അഥവാ ആംബർഗ്രിസ് ‘കടലിലെ നിധി, ഒഴുകുന്ന സ്വർണം’ എന്നൊക്കെയാണ് അറിയപ്പെടുന്നത്. സ്‌പേം തിമിംഗലത്തിന്റെ സ്രവമാണിത്. അത്യപൂർവമായ ഇവ പ്രധാനമായും സുഗന്ധ ദ്രവ്യങ്ങളുടെ നിർമാണത്തിനാണ് കൂടുതലായും ഉപയോഗിക്കുന്നത്.

സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്‌ടിക്കപ്പെടുന്ന തവിട്ട് നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്‌തുവാണ് ആംബർഗ്രിസ്‌. തിമിംഗലങ്ങൾ ഇടയ്‌ക്ക് ഛർദിച്ചുകളയുന്ന ഈ വസ്‌തു ഇടയ്‌ക്ക് ജലനിരപ്പിലൂടെ ഒഴുകി നടക്കാറുണ്ട്. ഒമാൻ തീരം ആംബർഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്.

തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്‌തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. തിമിംഗല ഛർദിയിലടങ്ങിയിരിക്കുന്ന ഗന്ധമില്ലാത്ത ആൽക്കഹോൾ പെർഫ്യൂം നിർമാണത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്‌തുവാണിത്.

Most Read: തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; അമ്മക്കെതിരെ പോലീസ് കേസെടുത്തു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE