തൃശൂർ: ജില്ലയിൽ പുതുക്കാടുള്ള എസ്ബിഐ എടിഎമ്മിൽ മോഷണം നടത്തിയ സംഭവത്തിൽ 2 പേർ പിടിയിൽ. ഉത്തരേന്ത്യൻ സ്വദേശികളായ 2 പേരാണ് അറസ്‌റ്റിലായത്. ഹരിയാന സ്വദേശിയായ തൗഫീഖ്(34), വാറിദ് ഖാൻ(21) എന്നിവരെ ജില്ലാ അതിർത്തിയായ കുതിരാനിൽ നിന്നുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. എടിഎം കുത്തിത്തുറന്ന് ഒന്നേകാൽ ലക്ഷം രൂപയാണ് ഇരുവരും ചേർന്ന് കവർന്നത്.
കഴിഞ്ഞ ജനുവരി 23നാണ് പുതുക്കാട് ദേശീയപാതയോരത്തുളള എസ്ബിഐയുടെ എടിഎമ്മിൽ കവർച്ച നടത്തിയത്. എടിഎമ്മിന്റെ സെൻസറിൽ കൃത്രിമം നടത്തിയാണ് ഇവർ പണം കവർന്നത്. എടിഎമ്മിനുളളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കവർച്ചാ സംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.
എടിഎമ്മിൽ നിന്നും പണം കവരുന്നത് കാണാതിരിക്കാനായി കാഴ്‌ച മറയ്‌ക്കുന്ന രീതിയിൽ പുറത്ത് ട്രെയിലർ ലോറി നിർത്തിയിട്ടിട്ടുണ്ടായിരുന്നു. ഇതും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്‌റ്റ് ചെയ്‌ത പ്രതികളെ സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Read also: ക്രഷർ തട്ടിപ്പ്; പിവി അൻവറിന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവ്