ഉമിനീര് ഉപയോഗിച്ചുള്ള കോവിഡ് പരിശോധനക്ക് യുഎസ് അംഗീകാരം, ഉടന്‍ നടപ്പാക്കും

By Desk Reporter, Malabar News
Malabar News_Saliva Test
Representational Image
Ajwa Travels

കോവിഡ് പരിശോധനയുടെ വേഗവും എണ്ണവും വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഉമിനീരില്‍ നിന്ന് വൈറസ് സാന്നിധ്യം കണ്ടുപിടിക്കാനുള്ള പരിശോധനക്ക് യുഎസ് അംഗീകാരം. യാലെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്ന സ്ഥാപനമാണ് പുതിയ രീതിക്ക് പിന്നില്‍. മുന്‍പ് ഇത്തരത്തിലുള്ള നാലോളം പരിശോധനരീതികള്‍ മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ഫലപ്രദമായിരുന്നില്ല.

ശനിയാഴ്ചയാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അംഗീകാരം പുതിയ പരിശോധന രീതിക്ക് ലഭിച്ചതെന്നാണ് വിവരം. സലൈവ-ഡയറക്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിശോധനയില്‍ തൊണ്ടയില്‍ നിന്നും സ്രവമെടുക്കുന്ന സാധാരണപരിശോധന പോലെ സാമ്പിള്‍ ശേഖരിക്കാന്‍ പ്രത്യേക സ്വാബിന്റെ ഉള്‍പ്പെടെ ആവശ്യമുണ്ടാവില്ല. മറ്റ് പരിശോധനകളെക്കാള്‍ വളരെ ചിലവ് കുറഞ്ഞതാവും സലൈവ-ഡയറക്റ്റ് പരിശോധനരീതി , കൂടാതെ മൂന്ന് മണിക്കൂറിനകം പരിശോധനഫലം ലഭ്യമാവുകയും ചെയ്യും.

‘സലൈവ-ഡയറക്റ്റ് പരിശോധന ഒരു റാപിഡ് ടെസ്റ്റ് സംവിധാനമാണ്, ഇതിലൂടെ രാജ്യത്തെ പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ, മറ്റ് ടെസ്റ്റുകളെ അപേക്ഷിച്ച് വേഗത്തില്‍ തന്നെ ഫലവും ലഭിക്കും’ യുഎസിലെ കൊറോണ പരിശോധന വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ബ്രെറ്റ് ഗിറോയര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE