അബുദാബി: ആഗോളതലത്തിൽ സ്‌ത്രീ സുരക്ഷയുടെ കാര്യത്തിൽ യുഎഇ ഒന്നാം സ്‌ഥാനത്ത്. ലോകത്ത് മറ്റേത് രാജ്യത്തെക്കാളും സ്‌ത്രീകൾക്ക് സുരക്ഷിതത്വമുള്ളത് യുഎഇയിൽ ആണെന്നാണ് പഠനം വ്യക്‌തമാക്കുന്നത്. ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്‌തമാകുന്നത്.
സ്‌ത്രീകൾ, സുരക്ഷിതത്വം, സമാധാനം എന്ന പ്രമേയത്തിലാണ് സർവേ നടത്തിയത്. സർവേയിൽ 98.5 ശതമാനം സ്‌ത്രീകളും യുഎഇയിലെ തങ്ങളുടെ സുരക്ഷതത്വമാണ് വ്യക്‌തമാക്കിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രാത്രി കാലങ്ങളിൽ യുഎഇയിൽ തനിച്ച് യാത്ര ചെയ്യുന്നതിൽ സുരക്ഷിതത്വം അനുഭവിച്ചതായാണ് ഇവർ വ്യക്‌തമാക്കുന്നത്.
സർവേയിൽ സ്‌ത്രീ സുരക്ഷയിൽ രണ്ടാം സ്‌ഥാനത്തുള്ളത് സിംഗപ്പൂരാണ്. കൂടാതെ ജിസിസി രാജ്യങ്ങളുടെ കൂട്ടത്തിൽ നിന്നും ഖത്തർ സർവേയിൽ അഞ്ചാം സ്‌ഥാനത്താണ് ഉള്ളത്.
Read also: നാളെയും മറ്റന്നാളും മഴ കനക്കും; ഓറഞ്ച് അലർട് 6 ജില്ലകളിൽ