‘രാജിവെയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ പുറത്താക്കണം’; എകെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

By News Desk, Malabar News
vd satheeshan

തിരുവനന്തപുരം: എകെ ശശീന്ദ്രന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തുവെന്നും ഒരു നിമിഷം പോലും തൽസ്‌ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എകെ ശശീന്ദ്രന്‍ രാജിവെയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേർത്തു.

പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടത് ഗൗരവതരമായ കാര്യമാണ്. ഇതു പോലൊരു മന്ത്രിയെ സഭയിൽ വച്ച് കൊണ്ട് സ്‍ത്രീപക്ഷ കേരളത്തിനായി വാദിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികമായ എന്തവകാശമാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ എകെ ശശീന്ദ്രന്‍ മന്ത്രിയായി ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജിവെച്ചില്ലെങ്കിൽ വിഷയം സഭയിൽ ഉന്നയിക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.

Malabar News: മാതൃകവചം; ജില്ലയിൽ ഒരാഴ്‌ചക്കകം വാക്‌സിൻ എടുത്തത് 1,103 ഗർഭിണികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE