പുതുപ്പള്ളിയിൽ യുഡിഎഫ് വിജയം സഹതാപ തരംഗം; എംവി ഗോവിന്ദൻ

By Trainee Reporter, Malabar News
MV Govindan
സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
Ajwa Travels

തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് തോൽ‌വിയിൽ പ്രതികരിച്ചു സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് വിജയം സഹതാപ തരംഗമെന്ന് പറഞ്ഞ ഗോവിന്ദൻ, പരാജയം പരിശോധിച്ചു വിലയിരുത്തുമെന്നും വ്യക്‌തമാക്കി.

ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള സഹതാപമാണ് യുഡിഎഫ് വിജയത്തിന് അടിസ്‌ഥാനം. മരണാനന്തര ചടങ്ങു പോലും തിരഞ്ഞെടുപ്പ് കാലത്ത് നടന്നു. ബിജെപി വോട്ട് നല്ലതുപോലെ ചോർന്നു. തിരഞ്ഞെടുപ്പ് പരാജയം സർക്കാരിനുള്ള താക്കീതായി കാണുന്നില്ല. ഇടതു മുന്നണിയുടെ അടിത്തറയിൽ കാര്യമായ മാറ്റമില്ല- എംവി ഗോവിന്ദൻ പറഞ്ഞു.

ലോക്‌സഭയിലേക്ക് ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് പിന്നാലെ, പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ രാഷ്‌ട്രീയ അടിത്തറ ദുർബലപ്പെട്ടിട്ടില്ലെന്ന് എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ജെയ്‌ക്, ബിജെപി വോട്ട് ആർക്ക് നൽകിയെന്നും ചോദിച്ചു. പുതുപ്പള്ളിയുടെ പുതിയ എംഎൽഎക്ക് ഭാവുകങ്ങളും നേർന്നു.

Most Read| കേരളത്തിൽ അഞ്ചു ദിവസം കൂടി മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE