യുക്രൈൻ രക്ഷാദൗത്യം; മലയാളികളെ നാട്ടിലെത്തിക്കാൻ ഡെൽഹിയിൽ നിന്ന് പ്രത്യേക വിമാനം

By Staff Reporter, Malabar News
Indonesia -saudi
Representational Image
Ajwa Travels

കൊച്ചി: യുക്രൈനിൽ നിന്ന് ഡെൽഹിയിൽ എത്തുന്ന മലയാളികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സർക്കാർ ഏർപ്പാടാക്കിയ മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ന് സർവീസ് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ ചാർട്ടേഡ് വിമാന സർവീസ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത്.

ഇതിലെ ആദ്യ വിമാനം രാവിലെ 9.30ന് ഡെൽഹിയില്‍ നിന്നും തിരിച്ചു. രണ്ടാമത്തേത് ഉച്ചക്ക് 3.30നും മൂന്നാമത്തേത് വൈകുന്നേരം 6.30നുമാണ് ഡെൽഹിയില്‍ നിന്ന് പുറപ്പെടുക. കൊച്ചിയിൽ എത്തുന്നവർക്ക് വേണ്ടി കൊച്ചി വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും പ്രത്യേക ബസ് സര്‍വീസുണ്ടാകും.

കൊച്ചിയില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ വനിതകളടക്കമുള്ള നോര്‍ക്ക ഉദ്യോഗസ്‌ഥ സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്കയുടെ പ്രത്യേക ടീമുകൾ പ്രവര്‍ത്തനനിരതമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also: പൊതു ഇടങ്ങളിലെ വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തരുത്; പോലീസ് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE