ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി

By News Desk, Malabar News
Ajwa Travels

വയനാട്: സംസ്‌ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി. പ്രദർശനത്തിന്റെ ഉൽഘാടനം ഒആർ കേളു എംഎൽഎ നിർവഹിച്ചു.

കേരളത്തിന്റെ തനത് കലാരൂപങ്ങളായ വട്ടമുടിയാട്ടം, അലാമികിളി, കാക്കാരിശ്ശി നാടകം, പൂരക്കളി, ഒപ്പന, വട്ടപ്പാട്ട്, ചാക്യാർകൂത്ത് തുടങ്ങിയവയുടെ പ്രദർശനമാണ് കലാസന്ധയിൽ ഒരുക്കിയിട്ടുള്ളത്. മാനന്തവാടി പഴശ്ശി പാർക്കിൽ നടന്ന ഉൽഘാടന ചടങ്ങിൽ വയനാട് കലാമണ്ഡലം അവതരിപ്പിച്ച ചാക്യാർകൂത്ത്, കെ വാസുദേവൻ അവതരിപ്പിച്ച കോലംകളി എന്നിവ അരങ്ങേറി.

മാനന്തവാടി പഴശ്ശി പാർക്കിലും സുൽത്താൻ ബത്തേരി ടൗൺ സ്‌ക്വയറിലുമായി ഫെബ്രുവരി 26 വരെ വൈകിട്ട് 6 മുതലാണ് പ്രദർശനം നടക്കുന്നത്.

Malabar News: പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ പുതിയ പദ്ധതി; മിഷൻ ഇന്ദ്രധനുഷ് 22 മുതൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE