പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ പുതിയ പദ്ധതി; മിഷൻ ഇന്ദ്രധനുഷ് 22 മുതൽ

By News Desk, Malabar News
Representational Image

പാലക്കാട്: ജില്ലയില്‍ ഇന്റന്‍സിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് ക്യാമ്പയിന് ഫെബ്രുവരി 22ന് തുടക്കമാകും. കുട്ടികളിലും ഗര്‍ഭിണികളിലും പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കുന്നതിനായി നടപ്പാക്കുന്ന ഇന്ദ്രധനുഷ് പദ്ധതിയുടെ ജില്ലാതല ഉൽഘാടനം വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ രാവിലെ ഒമ്പതിന് നടക്കും.

ജില്ലയില്‍ അലനെല്ലൂര്‍, കൊപ്പം, ചളവറ, ചാലിശ്ശേരി, കടമ്പഴിപ്പുറം എന്നീ ബ്‌ളോക്കുകളിലാണ് ഇന്ദ്രധനുഷ് നടപ്പാക്കുന്നത്. ആദ്യഘട്ടം ഫെബ്രുവരി 22 മുതലുള്ള 15 പ്രവർത്തി ദിനങ്ങളും രണ്ടാം ഘട്ടം മാര്‍ച്ച് 22 മുതലുള്ള 15 പ്രവർത്തി ദിനങ്ങളിലുമാണ് നടപ്പാക്കുന്നത്. ജില്ലയില്‍ ഇതിനായി 173 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തയാറാക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെയാണ് കുത്തിവെപ്പ്. അഞ്ച് ബ്‌ളോക്കുകളിലായി 14,221 കുട്ടികളെയും 153 ഗര്‍ഭിണികളെയും ഉള്‍പ്പെടുത്തും.

ഇന്ദ്രധനുഷിന്റെ ഭാഗമായി വാക്‌സിനേഷന്‍ എടുക്കാന്‍ വിട്ടുപോയ അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെയും ഗര്‍ഭിണികളുടെയും പട്ടിക തയാറാക്കുകയും വെബ്‌സൈറ്റില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്യും. പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തില്‍ ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ക്യാമ്പയിന് മുന്നോടിയായി ബ്‌ളോക്ക് മെഡിക്കല്‍ ഓഫീസര്‍മാരുടെ ശിൽപ ശാലയും ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പരിശീലനവും സംഘടിപ്പിച്ചിരുന്നു.

Also Read: അഴിമതിക്കാരായ പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക കയ്യിലുണ്ട്; മുഖ്യമന്ത്രി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE