ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തീഹാർ ജയിലിൽ കഴിയവെ കോവിഡ് ബാധിച്ച ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഉമർ ഖാലിദ് കോവിഡ് മുക്‌തനായി. രോഗമുക്‌തി നേടിയതിനെ തുടർന്ന് ഉമറിനെ തടവറയിലേക്ക് മാറ്റി.
കോവിഡ് സ്‌ഥിരീകരിച്ചതിനു പിന്നാലെ ഉമറിനെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തിൽ സമ്പർക്ക വിലക്കിലാക്കിയിരുന്നു. ഉമറിന് മെഡിക്കൽ സേവനം ലഭ്യമാക്കിയിരുന്നെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഏപ്രിൽ 24നായിരുന്നു 33കാരനായ ഉമർ ഖാലിദിന് കോവിഡ് സ്‌ഥിരീകരിച്ചത്.
ഡെൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ 2020 ഒക്‌ടോബർ ഒന്നിനാണ് ഉമർ ഖാലിദ് അറസ്‌റ്റിലായത്. ഏപ്രിൽ 15ന് സെഷൻസ് കോടതി ഉമറിന് ഒരു കേസിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ യുഎപിഎ ചുമത്തിയ കേസുകളിൽ ജാമ്യം ലഭിക്കാത്തതിനാൽ പുറത്തിറങ്ങാനായില്ല.
Also Read: മമതയുടെ വിമർശനങ്ങൾ തള്ളി; ബംഗാളിലെ സംഘർഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവർണർ