അനധികൃത നിയമനം; പ്രതിഷേധവുമായി എംഎസ്‌എഫ്‌ ; സംഘർഷം

By News Desk, Malabar News
MSF Protest In Wayanad
Ajwa Travels

കൽപറ്റ: സംസ്‌ഥാനത്തെ സർക്കാർ സ്‌ഥാപനങ്ങളിലെ അനധികൃത നിയമനങ്ങളിൽ പ്രതിഷേധിച്ച് എംഎസ്‌എഫ്‌ ജില്ലാ കമ്മറ്റി നടത്തിയ പിഎസ്‌സി ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്തെ എസ്‌എഫ്‌ഐ നേതാക്കൾ കോപ്പിയടിച്ചതിനെ തുടർന്നാണ് മറ്റ് റാങ്ക് ലിസ്‌റ്റുകളുടെ കാലാവധി നീട്ടിയിട്ടും സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്‌റ്റിന്റെ കാലാവധി നീട്ടാത്തതെന്ന് ആരോപിച്ചായിരുന്നു എംഎസ്‌എഫിന്റെ പിഎസ്‌സി ഓഫീസ് ഉപരോധം.

ജില്ലയിൽ ബാണാസുര ഡാം പദ്ധതിയിലടക്കം ഒട്ടേറെ അനധികൃത നിയമനങ്ങൾ നടക്കുന്നുണ്ടെന്നും സമരക്കാർ ആരോപിച്ചു. സംഘർഷത്തെ തുടർന്ന് നേതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. എംഎസ്‌എഫ്‌ സംസ്‌ഥാന വൈസ് പ്രസിഡണ്ട് പിപി ഷൈജൽ സമരം ഉൽഘാടനം ചെയ്‌തു. റമീസ് പനമരം, പിഎം റിൻഷാദ്, എകെ. ജൈഷൽ, മുത്തലിബ് ദ്വാരക, അമീൻ നായ്‌ക്കട്ടി, ഫായിസ് തലക്കൽ, അഷ്‌കർ ഓടത്തോട്, മുബഷിർ കൽപറ്റ, ഷമീർ ഒടുവിൽ തുടങ്ങിയവരാണ് സമരത്തിന് നേതൃത്വം നൽകിയത്.

Also Read: കോവിഡ് വ്യാപനം; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഹാരാഷ്‌ട്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE