കബനിയിൽ അനധികൃത മണൽക്കൊള്ള; സജീവമായി ഇടനിലക്കാർ

By Trainee Reporter, Malabar News
kabani sand mining
Kabani River
Ajwa Travels

പുൽപ്പള്ളി: ഇരുട്ടിന്റെ മറവിൽ കബനി നദിയിൽ നിന്ന് മണൽക്കടത്ത് വ്യാപകം. പുഴ മണലിന് ആവശ്യക്കാർ വർധിച്ചതോടെയാണ് നദിയിൽ നിന്നുള്ള മണൽക്കൊള്ള വ്യാപകമായത്. നദിയുടെ പല ഭാഗങ്ങളിൽ നിന്നായി ഉയർന്ന അളവിലാണ് മണൽ ആവശ്യക്കാർക്ക് എത്തിക്കുന്നത്. നദിയിൽ നിന്ന് മണൽ വരുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ട് വർഷങ്ങളായി. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് ഇവിടെ മണ്ണ് മാഫിയകൾ സജീവമാകുന്നത്.

രാത്രിയിലാണ് കടത്ത് നടക്കുന്നത്. കുട്ടത്തോണിയിലും ടിപ്പറുകളിലുമായാണ് മണൽ ആവശ്യക്കാർക് എത്തിക്കുന്നത്. ഇതിനായി ഇടനിലക്കാരും പ്രവർത്തിക്കുന്നുണ്ട്. ഇവർ മുഖാന്തരമാണ് മണൽ മറ്റ് കേന്ദ്രങ്ങളിലേക് എത്തുന്നത്. നിലവിൽ കമ്പനിയുടെ തീരങ്ങളിൽ വാരിയ മണലുകൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്‌ചയാണുള്ളത്. വ്യാപകമായ മണൽക്കടത്ത് മൂലം നദി നാശത്തിന്റെ പാതയിലാണ്. ഇതുമൂലം കബനി നദിയെ സംരക്ഷിക്കണം എന്ന ആവശ്യം ശ്കതമായിരിക്കുകയാണ്.

Read Also: കൃഷിക്ക് ഭീഷണിയായി വള്ള്യാടിലെ ഖനനം; സിപിഐ നേതാക്കൾ പ്രദേശം സന്ദർശിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE