കാസർഗോഡ്: രാജ്യത്തെ സർവകലാശാലകളുടെ പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയിൽ സർവകലാശാലയുടെ ആസ്‌ഥാനമായ കാസർഗോഡ് ജില്ല ഇല്ല. ഇതോടെ ജില്ലയിലെ നൂറു കണക്കിന് വിദ്യാർഥികളാണ് ബുദ്ധിമുട്ടിലായത്. കേരളത്തിൽ കാസർഗോഡ്, കൊച്ചി, വയനാട് ഒഴികെയുള്ള മുഴുവൻ ജില്ലകളിലും പരീക്ഷാ കേന്ദ്രമുണ്ടാകും.
രാജ്യത്തെ 12 കേന്ദ്ര സർവകലാശാലയിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കാണ് പ്രവേശന പരീക്ഷ നടക്കുന്നത്. കേന്ദ്രം ഇല്ലാതായതോടെ ജില്ലയിലെ വിദ്യാർഥികൾ ആശങ്കയിലാണ്. പരീക്ഷയ്‌ക്കായി കണ്ണൂർ ജില്ലയിലെ പരീക്ഷാ കേന്ദ്രത്തെ ആശ്രയിക്കേണ്ടിവരും. ഇത്തവണ കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ് നടക്കുക.
പിഎച്ച്ഡിക്ക് ഇത്തവണ ദേശീയതല പ്രവേശന പരീക്ഷയില്ല. പകരം അതത് സർവകലാശാലകൾ നേരിട്ട് പരീക്ഷ നടത്തും. അതേസമയം, കേന്ദ്ര സർവകലാശാലയുടെ ആസ്‌ഥാനമായ കാസർഗോഡ് ജില്ല പട്ടികയിൽ ഇടംപിടിക്കാത്തതിൽ ബന്ധപ്പെട്ടവർ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. ജില്ലയിലെ വിദ്യാർഥികളെ ബുന്ധിമുട്ടിലാക്കുന്ന രീതി ഒഴിവാക്കണമെന്നും വിമർശനമുണ്ട്.
Read Also: വെങ്ങലോടിയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി; പ്രദേശവാസികൾ ഭീതിയിൽ