മകന്റെ സ്വഭാവത്തിൽ മനംമടുത്തു; സ്വത്തുക്കൾ വളർത്തുനായക്ക് കൈമാറി അച്ഛൻ

By News Desk, Malabar News
Ajwa Travels

ഭോപ്പാൽ: മാതാപിതാക്കളും മക്കളും തമ്മിൽ പലയിടങ്ങളിലും സ്വത്ത് തർക്കം ഉണ്ടാകാറുണ്ട്. എന്നാൽ, തന്റെ മകന്റെ ദുസ്വഭാവം കാരണം വളർത്തുനായയെ അനന്തരാവകാശി ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു അച്ഛൻ. മധ്യപ്രദേശിലെ ഛിന്ദ്‌വാര ജില്ലയിലുള്ള ഓം നാരായൺ വർമയാണ് തന്റെ സമ്പത്തിന്റെ പകുതി നായയുടെ പേരിൽ എഴുതി വെച്ചത്.

കർഷകനായ ഈ 50 വയസുകാരൻ ‘ജാക്കി’ എന്ന് പേരുള്ള വളർത്തുനായയുടെ പേരിൽ രണ്ടേക്കർ ഭൂമിയാണ് വിൽപത്രത്തിൽ എഴുതി വെച്ചിരിക്കുന്നത്. ബാക്കി സ്വത്തുക്കൾ ഭാര്യയുടെ പേരിലേക്കും മാറ്റിയിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം വിൽപത്രം എഴുതിയത്. ‘ മരണത്തിന് ശേഷം എന്റെ ഭാര്യക്കും 11 മാസം പ്രായമുള്ള വളർത്തുനായക്കുമായി എന്റെ സമ്പാദ്യങ്ങൾ നീക്കിവെക്കുന്നു. എന്റെ നായയെ സംരക്ഷിക്കുന്ന ആളിന് നായയുടെ മരണത്തിന് ശേഷം അതിന്റെ ഓഹരിയുടെ അവകാശം ലഭിക്കുന്നതാണ്. എന്റെനായ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്’- ഓം നാരായൺ വിൽപത്രത്തിൽ കുറിച്ചു.

Also Read: കെഎസ്ആര്‍ടിസി തൊഴിലാളി സംഘടന ഹിതപരിശോധ; ഫലം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE