വാക്‌സിൻ ക്ഷാമം; തൃശൂരിൽ രണ്ടിടത്ത് ക്യാമ്പുകൾ നിർത്തും

By Trainee Reporter, Malabar News
Covid-vaccine_2020-Nov-24
Representational Image
Ajwa Travels

തൃശൂർ: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തും. ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവരുന്ന വാക്‌സിനേഷൻ ക്യാമ്പുകളാണ് വെള്ളിയാഴ്‌ച താൽകാലികമായി നിർത്തിവെക്കുന്നത്. വാക്‌സിൻ ലഭ്യമാകുന്ന മുറക്ക് ഇവ പുനരാരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെജെ റീന അറിയിച്ചു.

സംസ്‌ഥാനത്ത്‌ രണ്ടുദിവസത്തേക്ക് കൂടി നൽകാനുള്ള കോവിഡ് വാക്‌സിൻ സ്‌റ്റോക്ക് മാത്രമേയുള്ളുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ സംസ്‌ഥാനങ്ങളിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നുണ്ട്.

Read also: ബിജെപിക്ക് വോട്ട് ചെയ്യരുത്; യുപി ജനതയോട് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE