അർഹതപ്പെട്ട പരാജയം; മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

By News Desk, Malabar News
Fake news even in the name of the court to destroy himself; Vellapally
Vellappally Natesan

തിരുവനന്തപുരം: ജെ മേഴ്‌സിക്കുട്ടിയമ്മക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അര്‍ഹതപ്പെട്ട പരാജയമാണ് മന്ത്രി നേടിയത്. പേരില്‍ ഉണ്ടെങ്കിലും ‘മേഴ്‌സി’ അശേഷം ഇല്ലാത്ത ആളാണ് മേഴ്‌സിക്കുട്ടിയമ്മ. ബൂര്‍ഷ്വാ സ്വഭാവമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

കെ ടി ജലീലിന്റേത് സാങ്കേതികമായ ജയം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഫലത്തിലത് തോല്‍വിയാണ്, ജലീല്‍ മലപ്പുറത്തിന് മാത്രം മന്ത്രിയായി ഒതുങ്ങിയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ജി സുകുമാരന്‍ നായരെ ചങ്ങനാശേരി തമ്പുരാനെന്ന് വിളിച്ച വെള്ളാപ്പള്ളി എന്‍എസ്‌എസിന്റെ പ്രസക്‌തി നഷ്‌ടപ്പെട്ടെന്നും വിമര്‍ശിച്ചു. ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത എന്‍എസ്‌എസും സവര്‍ണ സഖ്യവും ഇടതുപക്ഷത്തെ ആക്രമിച്ചു. ഇടതുപക്ഷം നേടിയത് തകര്‍പ്പന്‍ വിജയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Also Read: പ്രതിപക്ഷ സ്‌ഥാനത്തേക്ക്‌ ചെന്നിത്തലയില്ല; പകരം വിഡി സതീശന് സാധ്യത

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE