മസ്‌കറ്റ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച അഞ്ച് ഹോട്ടലുകൾക്കെതിരെ ഒമാനിൽ നടപടി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹോട്ടലുകൾക്ക് നിഷ്‌കർശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് ഒമാൻ പൈതൃക വിനോദ സഞ്ചാര മന്ത്രാലയം നടപടിയെടുത്തത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒമാനില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യാപകമായ പരിശോധനയും നടത്തുന്നുണ്ട്. രാജ്യത്തെ എല്ലാ ഹോട്ടലുകളും ടൂറിസം സ്‌ഥാപനങ്ങളും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതര്‍ അഭ്യർഥിച്ചു. മുന്‍കരുതലുകളില്‍ വീഴ്‌ച വരുത്തിയാല്‍ സ്‌ഥാപനം അടച്ചുപൂട്ടുന്നത് ഉള്‍പ്പടെ കടുത്ത നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
Also Read: ടേക്ക് ഓഫിനായി രണ്ട് വിമാനങ്ങൾ ഒരേ റൺവേയിൽ; അപകടം ഒഴിവായത് തലനാരിഴക്ക്