കോഴിക്കോട്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തെ തുടർന്ന് കോഴിക്കോട് മിഠായിത്തെരുവില്‍ 70 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തു. 56 വ്യക്‌തികള്‍ക്കും 14 കടകള്‍ക്കും എതിരെയാണ് കേസെടുത്തത്.
പെരുന്നാൾ പ്രമാണിച്ച് സംസ്‌ഥാനത്ത് ലോക്ക്‌ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മിഠായിത്തെരുവില്‍ ആള്‍ത്തിരക്ക് കൂടിയതോടെയാണ് പോലീസിന്റെ നടപടി. വ്യക്‌തികൾ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡിജിപി അനില്‍കാന്ത് പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കോവിഡ് മാനദണ്ഡം പാലിക്കുന്നെണ്ടെന്ന് ഉറപ്പാക്കാന്‍ ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നിവയും നിരത്തിലുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വിട്ടുവീഴ്‌ച ഉണ്ടാവില്ലെന്നുമാണ് പോലീസ് ആവര്‍ത്തിക്കുന്നത്.
Read also: ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് അനുമതി നല്‍കിയത് സ്വാഗതാര്‍ഹം; ഖലീലുല്‍ ബുഖാരി തങ്ങള്‍