1990കളിലെ നക്‌സലൈറ്റ് കഥയുമായി റാണയും സായ് പല്ലവിയും; ‘വിരാട പർവ്വം’ ടീസർ

By Team Member, Malabar News
viraata parvam
Representational image

തെലുങ്ക് സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വിരാട പർവ്വം’. റാണ ദഗുബട്ടി, സായ് പല്ലവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തെലങ്കാന പ്രദേശത്തെ നക്‌സലൈറ്റ് മൂവ്മെന്റ് പശ്‌ചാത്തലമാക്കിയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. 1990ൽ അരങ്ങേറുന്ന കഥയിൽ സഖാവ് രാവണ്ണ എന്നറിയപ്പെടുന്ന ഡോക്‌ടർ രവി ശങ്കര്‍ ആണ് റാണയുടെ കഥാപാത്രം. കവിയും നക്‌സലൈറ്റുമാണ് ഈ കഥാപാത്രം. ചിത്രം ഏപ്രിൽ 30ആം തീയതി പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്‌തമാക്കുന്നത്‌.

ചിത്രത്തിൽ റാണയുടെ നായികയായാണ് സായ് പല്ലവി എത്തുന്നത്. രാവണ്ണ എന്ന കഥാപാത്രത്തിന്റെ കവിതകളോട് ആരാധന തോന്നി അദ്ദേഹത്തോട് പ്രണയത്തിലാകുകയാണ് ഈ കഥാപാത്രം. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വേണു ഉഡുഗുലയാണ്. റാണ, സായ് പല്ലവി എന്നിവർക്കൊപ്പം പ്രിയാമണി, നന്ദിതാദാസ്, നിവേദ, നവീന്‍ ചന്ദ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സുരേഷ് പ്രൊഡക്ഷന്‍സ്, എസ്എല്‍വി സിനിമാസ് എന്നിവയുടെ ബാനറുകളില്‍ സുധാകര്‍ ചെറുകുറിയാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഡാനി സാലൊ, ദിവാകര്‍ മണി എന്നിവർ ചേർന്ന് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ശ്രീകർ പ്രസാദ് എഡിറ്റിംഗും, സുരേഷ് ബൊബ്ബിളി സംഗീതവും നിർവഹിക്കുന്നു.

Read also : കനി കുസൃതിയുടെ ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE