‘വൈറൽ സെബി’ ഒഫീഷ്യൽ ട്രൈലർ പുറത്തിറക്കി; ഒരു വിധു വിൻസന്റ് റോഡ് മൂവി

വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന റോഡ് മൂവിയാണ് 'വൈറൽ സെബി'. സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് തിരക്കഥ

By Siva Prasad, Special Correspondent (Film)
  • Follow author on
'Viral Sebi' A Vidhu Vincent Road Movie
Ajwa Travels

സെൻസർ പൂർത്തീകരിച്ച ‘വൈറൽ സെബി’ ഒഫീഷ്യൽ ട്രൈലർ പുറത്തിറക്കി. ബാദുഷ പ്രൊഡക്ഷൻസിന്റെ പേരിൽ, വിധു വിൻസന്റ് സംവിധാനം ചെയ്‌ത ചിത്രമാണ് ‘വൈറൽ സെബി’. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെസ്ബുക് വഴിയാണ് ട്രൈലർ റിലീസ് ചെയ്‌തത്‌.

ഒരു യൂട്യൂബറാകാൻ ആഗ്രഹിച്ചു നടക്കുന്ന ടാക്‌സി ഡ്രൈവർ സെബിയുടെയും നാട്ടിൽ പഠിക്കാൻ വരുന്ന വിദേശി പെൺകുട്ടി അഫ്രയുടെയും ജീവിതത്തിലെ വഴിത്തിരിവാകുന്ന ഒരു യാത്രയുടെ പശ്‌ചാത്തലത്തിലാണ് ചിത്രം കഥപറയുന്നത്. നല്ലൊരു റോഡ് മൂവി ആയിരിക്കും സിനിമാ പ്രേമികളെ കാത്തിരിക്കുന്നതെന്ന സൂചനയാണ് ട്രൈലർ നൽകുന്നത്.

യു/എ സർട്ടിഫിക്കറ്റ് നേടിയ ചിത്രത്തിന് സജിത മഠത്തിൽ, ആനന്ദ് ഹരിദാസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഈജിപ്ഷ്യൻ അഭിനേത്രിയായ മിറഹമീദാണ്‌ ചിത്രത്തിലെ നായികയായി എത്തുന്നത്. സമ്പൂർണ റോഡ് മൂവിയായി ഒരുങ്ങുന്ന ചിത്രത്തിൽ യൂട്യൂബർ, സുദീപ് കോശിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബാദുഷ പ്രൊഡക്ഷൻസിന് വേണ്ടി എൻഎം ബാദുഷ, മഞ്‌ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എൽദോ ശെൽവരാജാണ്. ഇർഷാദ്, നമിത പ്രമോദ്, സിദ്ധാർത്ഥ് ശിവ, ജോയ് മാത്യു, കുട്ടിയേടത്ത് വിലാസിനി, വെങ്കിടേഷ്, അനുമോൾ, സരസ ബാലുശ്ശേരി, നിസ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിനോദ് ഇല്ലംമ്പിള്ളി, എഡിറ്റർ: ക്രിസ്‌റ്റി, ഗാനരചന: റഫീക്ക് അഹമ്മദ് എന്നിവരാണ്. സംഗീതം: വർക്കി, സൗണ്ട്: സന്ദീപ് കുറിശ്ശേരി, ക്രിയേറ്റീവ് ഡയറക്‌ടർ: ജെക്‌സൺ ആന്റണി, ആർട്ട്: അരുൺ ജോസ്, വസ്‌ത്രാലങ്കാരം: അരവിന്ദ്, മേക്കപ്പ്: പ്രദീപ് രംഗൻ, ആക്ഷൻ: അഷറഫ്‌ ഗുരുക്കൾ, സ്‌റ്റിൽസ്: ഷിബി ശിവദാസ്, പിആർഒ പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: എന്താണ് ഗൂഗിൾ ഓതന്റിക്കേറ്റർ ? അതിന്റെ പ്രാധാന്യമെന്ത് ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE