പൃഥ്വിയുടെ ‘കടുവ’യെ മെരുക്കാൻ വിവേക് ഒബ്‌റോയ്; വീണ്ടും മലയാളത്തിലേക്ക്

By Staff Reporter, Malabar News
prithviraj-vivek-oberoi
Prithviraj, Vivek Oberoi
Ajwa Travels

യുവ സൂപ്പർതാരം പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘കടുവ‘യിൽ ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വില്ലനായി എത്തുമെന്ന് റിപ്പോർട്ടുകൾ.

പൃഥ്വി സംവിധാനം ചെയ്‌ത മോഹൻലാലിന്റെ ആക്ഷൻ ചിത്രം ലൂസിഫറിലൂടെയാണ് വിവേക് ഒബ്രോയ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ വേഷത്തിനെക്കുറിച്ച് അധികം വൈകാതെ താനെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.

ജിനു എബ്രഹാമിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് എട്ട് വർഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന ‘കടുവ‘യുടെ ചിത്രീകരണം കഴിഞ്ഞയാഴ്‌ചയാണ് ആരംഭിച്ചത്. മുണ്ടക്കയത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്.

സായ് കുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്‌ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്‌റ്റിന്‍ സ്‌റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മാണം.

Read Also: രജിഷ വിജയൻ ചിത്രം ‘ഖോ ഖോ’യുടെ പ്രദർശനം നിർത്തിവെച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE