തദ്ദേശപ്പോര്; മലപ്പുറം ഒരുങ്ങിക്കഴിഞ്ഞു

By News Desk, Malabar News
Vote count malappuram
Representational Image
Ajwa Travels

പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടുപ്പ് വിധിയറിയാൻ ജില്ല പൂർണ സജ്ജം. പെരിന്തൽമണ്ണ ബ്‌ളോക്ക് പഞ്ചായത്തിന്റേയും എട്ട് പഞ്ചായത്തുകളുടെയും വോട്ടെണ്ണൽ പെരിന്തൽമണ്ണ പ്രസന്റേഷൻ സ്‌കൂളിൽ നടക്കും. ബ്‌ളോക്കിലെ 17 ഡിവിഷനുകളിലെയും എട്ട് പഞ്ചായത്തുകളിലെയുമായി 296 ബൂത്തുകളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്.

വോട്ടെണ്ണൽ രാവിലെ കൃത്യം 8 മണിക്ക് തന്നെ ആരംഭിക്കും. അങ്ങാടിപ്പുറം, കീഴാറ്റൂർ, മേലാറ്റൂർ, വെട്ടത്തൂർ, ആലിപ്പറമ്പ്, താഴേക്കോട്, പുലാമന്തോൾ, ഏലംകുളം പഞ്ചായത്തുകളിലെ വോട്ടുകളാണ് പ്രസന്റേഷൻ സ്‌കൂളിൽ എണ്ണുന്നത്. പെരിന്തൽമണ്ണ നഗരസഭയുടെ 36 ബൂത്തുകളിലെ വോട്ടെണ്ണൽ പെരിന്തൽമണ്ണ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.

Also Read: വോട്ടെണ്ണൽ; ജില്ലയിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ

10 മണിയോടെതന്നെ ഫലം അറിയാനായേക്കും. ഒരുഘട്ടത്തിൽ 5 വാർഡുകളിലേത് എന്ന ക്രമത്തിൽ ഏഴ് ഘട്ടമായാണ് 34 വാർഡുകളിലെ വോട്ട് എണ്ണുന്നത്. മങ്കട ബ്‌ളോക്ക് പഞ്ചായത്തിലെ 13 ഡിവിഷനുകളുടെയും 6 പഞ്ചായത്തുകളുടെയും വോട്ടെണ്ണൽ അങ്ങാടിപ്പുറം പോളിടെക്‌നിക് കോളേജിലാണ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE