വോട്ടെണ്ണൽ; ജില്ലയിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ

By Trainee Reporter, Malabar News
Representational image
Ajwa Travels

കാസർഗോഡ്: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ജില്ലയിൽ വിവിധ ഇടങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ജില്ലയിലെ 10 പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഡിസംബർ 17 വരെയാണ് കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ഇത്.

ഹൊസ്‌ദുർഗ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി, അജാനൂർ പഞ്ചായത്ത്, ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുല്ലൂർ പെരിയ പഞ്ചായത്ത്, ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ പടന്ന, ചെറുവത്തൂർ, പീലിക്കോട് പഞ്ചായത്തുകൾ, നീലേശ്വരം സ്‌റ്റേഷൻ പരിധിയിൽ നീലേശ്വരം മുൻസിപ്പാലിറ്റി, മേൽപറമ്പ്, വിദ്യാനഗർ, കാസർഗോഡ് സ്‌റ്റേഷൻ പരിധിയിൽ കാസർഗോഡ് മുൻസിപ്പാലിറ്റി, കുമ്പള സ്‌റ്റേഷൻ പരിധിയിൽ കുമ്പള ടൗൺ, ബന്തിയോട്, അഡ്ക്ക, സീതാംഗോളി, ഉളുവാർ, മൊഗ്രാൽ, ബംബ്രാണ, മഞ്ചേശ്വരം സ്‌റ്റേഷൻ പരിധിയിൽ ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി, കുഞ്ചത്തൂർ, ആദൂർ സ്‌റ്റേഷൻ പരിധിയിൽ ബോവിക്കാനം, ഇരിയണ്ണി, അഡൂർ എന്നിവിടങ്ങളിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

നിരോധനാജ്‌ഞ പ്രഖ്യാപിച്ച ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Read also: തദ്ദേശ തിരഞ്ഞെടുപ്പ് 2020; വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE