തദ്ദേശ തിരഞ്ഞെടുപ്പ് 2020; വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും

By News Desk, Malabar News
Vote counting today
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8 മണി മുതൽ ആരംഭിക്കും. കൗണ്ടിങ് പാസ് ലഭിച്ചിട്ടുള്ള കൗണ്ടിങ് ഏജന്റുമാര്‍ക്ക് മാത്രമേ കൗണ്ടിങ് ഹാളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. സ്‌ഥാനാര്‍ഥിക്കും ചീഫ് ഇലക്ഷന്‍ ഏജന്റിനും ബ്‌ളോക്ക് വരണാധികാരിക്ക് കീഴിലുള്ള ഒരാള്‍ക്കും കൗണ്ടിങ് ഹാളില്‍ പ്രവേശിക്കാം. കൗണ്ടിങ് ഓഫീസര്‍മാര്‍ കൈയുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിച്ചാണ് ഹാളില്‍ പ്രവേശിക്കുക. ഹാളില്‍ എത്തുന്ന സ്‌ഥാനാർഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം.

ആദ്യം എണ്ണിത്തുടങ്ങുക കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്‌ത സ്‌പെഷ്യൽ തപാല്‍ വോട്ടുകള്‍ ഉള്‍പ്പടെയുള്ള തപാല്‍ വോട്ടുകളാണ്. ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും അതത് സ്‌ഥാ പനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. ഗ്രാമപ്പഞ്ചായത്തുകളിലെയും ബ്ളോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തുകളിലെയും തപാൽ വോട്ടുകള്‍ അതത് വരണാധികാരികളാണ് എണ്ണുക.

Also Read: കെ എം ബഷീറിന്റെ മരണം; സിസിടിവി ദൃശ്യങ്ങൾ പ്രതിക്ക് കൈമാറാൻ കഴിയില്ല

പരമാവധി എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ക്ക് ഒരു മേശ എന്ന രീതിയിലാണ് കൗണ്ടിങ് മേശകള്‍ ക്രമീകരിച്ചിരിക്കുന്നത്. ബ്‌ളോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്‌ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിങ് ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിങ് ഹാള്‍ ഉണ്ടാകും. വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാണ് സ്‌ട്രോങ്‌റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE